ശ്രീകൃഷ്‌ണപുരം മാതൃകയിൽ ജൈവകൃഷിരീതി ആസ്പദമാക്കി കൊണ്ട് എംജി സർവകലാശാലയുടെ ഡോക്യുമെന്ററി നനവ് ശ്രദ്ധനേടുന്നു. എത്ര കുറഞ്ഞ സ്ഥലത്തും ശരിയായ ആസൂത്രണത്തിലൂടെ പഴത്തോട്ടമുണ്ടാക്കാമെന്നാണ് ഇതിലൂടെ കാണിച്ച് തരുന്നത്. പാലക്കാട്ട് ശ്രീകൃഷ്ണപുരത്തെ ജൈവകർഷകസമിതി ശരിയായും ശാസ്ത്രീയമായും ഫലവൃക്ഷത്തോട്ടമുണ്ടാക്കുന്നത് ഒരു കലയാണെന്നു കാണിച്ചുതരികയാണ് ചെയ്യുന്നതും. വൈവിധ്യസമ്പുഷ്ടമായ പഴവർഗക്കൃഷി ഫുഡ് ഫോറസ്റ്റ് എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഇവിടത്തെ യുവകർഷകർ ആവശ്യക്കാർക്ക് പഴത്തോട്ടമുണ്ടാക്കാൻ സഹായം നൽകുകയും ചെയ്യുന്നു. ‘സസ്റ്റെയിനബിൾ ഫുഡ് ഫോറസ്റ്റ് ഫാമിങ്’ എന്ന പ്രസ്ഥാനത്തിനു ഈ ലക്ഷ്യത്തോടെ രൂപം കൊടുത്തിരിക്കുകയാണവർ. ഈ രീതിയിൽ എഴുപതിലേറെ തോട്ടങ്ങൾ രൂപം കൊണ്ടുകഴിഞ്ഞു.
സമിതി പ്രവർത്തകരും ഫുഡ് ഫോറസ്റ്റ് പ്രചാരകരുമായ റെജിയും ഹരിയും എത്ര കുറഞ്ഞ സ്ഥലത്തും ശരിയായ ആസൂത്രണത്തിലൂെട പഴത്തോട്ടമുണ്ടാക്കാമെന്നാണ് പറയുന്നത്. നല്ലൊരു ഫലവൃക്ഷത്തോട്ടം മൂന്നു സെന്റ് വിസ്തൃതിയിൽപോലും സാധ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഇവർ നിർദേശിക്കുന്നത് കൃത്യമായ പ്രോട്ടോകോൾതന്നെയാണ്.
ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഓർഗാനിക് ഫാമിങ് വിഭാഗമാണ്. ദേശീയ പുരസ്കാര ജേതാവ് സിദ്ധാർഥ ശിവയാണ് ഡോ.ജോസ് കെ. മാനുവൽ രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററിയിൽ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീകൃഷ്ണപുരത്തെ 160-ഓളം പഴക്കാടുകളെക്കുറിച്ചും വിവരിക്കുന്നു.
ശ്രീകൃഷ്ണപുരത്തെ സസ്റ്റയിനബിൾ ഫുഡ് ഫോറസ്റ്റ് ഫോറസ്റ്റ് ഫാമിങ് കൂട്ടായ്മ ഒട്ടേറെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ റെജി ജോസഫ്, സൂര്യപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുന്നേറുന്നതും.