തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെതായ ഒരിടം കണ്ടെത്തിയ അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. താരം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ഏറെയും സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങളാണ്. തപ്‌സിയുടെ അത്തരത്തില്‍ ഉള്ള ചിത്രങ്ങളായിരുന്നു പിങ്ക്, മുല്‍ക് തുടങ്ങിയവ. എന്നാൽ ഇപ്പോൾ അഭിനയം അറിയാത്ത ‘ഫാല്‍തു ഹീറോയിനാണെന്ന്’ പറഞ്ഞതിനാണ് നടി തക്കതായ മറുപടി നല്കിയിരിക്കുകയാണ്.
‘നിനക്കൊരു അഭിനയവും ഒന്നും അറിയില്ല, എന്തൊക്കെ സിനിമകളാണ് ചെയ്യുന്നത്?’ ‘ഫാല്‍തു ഹീറോയിനാണെന്ന്’ എന്ന കമന്റാൻ സമൂഹമാധ്യമങ്ങളിലൂടെ തപ്‌സിക്ക് നേരെ ഉയർന്നിരുന്നത്. ‘ഞാന്‍ എന്റെ നിലവാരം ഉയര്‍ത്തിയിട്ടുണ്ട്, നിങ്ങള്‍ക്ക് അത് മനസിലാവാന്‍ സാധ്യതയില്ല’ എന്നാണ് കമന്റിട്ടയാൾക്ക് മറുപടി നല്‍കിയത്.
തപ്സിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘തപ്പട്’ ആയിരുന്നു . മികച്ച പ്രതികരണമാണ് ഈ സിനിമലെ അഭിനയത്തിന് താരത്തിന് ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ അനുഭവ് സിന്‍ഹയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ നടി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്.