ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയുമായി എത്തുന്ന ഛപാക്കിലെ മനോഹര ഗാനം പുറത്ത് വന്നിരുന്നു.ഛപാക്കിലെ നോക് ജോക് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഗാനത്തിന്റെ ദീപികയുടെ മേക്ക്ഓവര്‍ ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
എങ്ങനെയാണ് ആ ഗാനം ഒരുക്കിയത് എന്നാണ് പുതിയ വീഡിയോയില്‍ പറയുന്നത്. സിനിമയില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭാഗമാണ് ഗാനരംഗമെന്നും ദീപിക പറയുന്നു. സിദ്ധാര്‍ഥ് മഹാദേവന്‍ ആണ് ഗാനം പാടിയിരിക്കുന്നത്. ശങ്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗുല്‍സാര്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലാതി എന്ന കഥാപാത്രമായിട്ടാണ് ദീപിക പുക്കോണ്‍ ചിത്രത്തിലുള്ളത്. ദീപികയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഛപാക്കിലേത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വിക്രാനത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതിക ചൊഹാനും മേഘ്‌ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.