Latest News

5 വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക്;ഹൊറര്‍ ചിത്രം'ദി ഡോര്‍' ടീസര്‍ എത്തി

Malayalilife
5 വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക്;ഹൊറര്‍ ചിത്രം'ദി ഡോര്‍' ടീസര്‍ എത്തി

വീണ്ടും ഹൊറര്‍ ത്രില്ലറുമായി ഭാവന. ഭാവന നായികയാകുന്ന 'ദി ഡോര്‍' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തി. ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ്. 'ഹണ്ട്' എന്ന മലയാള ചിത്രത്തിന് ശേഷം എത്തുന്ന ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്.

15 വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അജിത്തിന്റെ നായികയായി 'ആസല്‍' എന്ന ചിത്രത്തില്‍ ആയിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചത്. തമിഴില്‍ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു.

ചിത്രത്തില്‍ ഭാവന ഒരു ആര്‍ക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോള്‍ നടന്‍ ഗണേഷ് വെങ്കിട്ടറാം പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തും. ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാര്‍, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മാര്‍ച്ച് 21ന് തിയേറ്റര്‍ റിലീസ് ആയി എത്തുന്ന ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ സഫയര്‍ സ്റ്റുഡിയോസ്സാണ് വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം നിര്‍വഹിക്കുമ്പോള്‍ സംഗീതം വരുണ്‍ ഉണ്ണി ആണ് ഒരുക്കുന്നത്. എഡിറ്റിംഗ്: അതുല്‍ വിജയ്.

കലാസംവിധാനം: കാര്‍ത്തിക് ചിന്നുഡയ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിവ ചന്ദ്രന്‍,ആക്ഷന്‍: മെട്രോ മഹേഷ്, കോസ്റ്യുംസ്: വെണ്‍മതി കാര്‍ത്തി, ഡിസൈന്‍സ്: തന്‍ഡോറ, പി.ആര്‍.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

The Door Teaser Tamil Bhavana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES