Latest News

ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍! ഇതുവരെ കാണാത്ത ലുക്കില്‍ പ്രഭാസ്; 'രാജാസാബ്' മോഷന്‍ പോസ്റ്റര്‍

Malayalilife
ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍! ഇതുവരെ കാണാത്ത ലുക്കില്‍ പ്രഭാസ്; 'രാജാസാബ്' മോഷന്‍ പോസ്റ്റര്‍

ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത ലുക്കില്‍ പ്രഭാസ്. നടന്റെ 45-ാം പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന 'രാജാസാബ്' മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. 'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കില്‍ പ്രഭാസ് പോസ്റ്ററിലുള്ളത്. ഫാമിലി എന്റര്‍ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.

സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്റെ ലുക്കാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു റോയല്‍ ട്രീറ്റ് കാത്തിരിക്കുന്നു എന്ന് സിനിമയുടെ അണിയപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു. ആ ഗംഭീര സര്‍പ്രൈസുമായി എത്തിയിരിക്കുന്ന പുതിയ മോഷന്‍ പോസ്റ്റര്‍ ആഘോഷപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'ഹാപ്പി ബെര്‍ത്ത്‌ഡേ റിബല്‍ സാബ്' എന്നെഴുതിയാണ് പ്രഭാസിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'ദ രാജാ സാബി'ന്റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ അടുത്തിടെ പുറത്തുവിട്ടതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഹൊറര്‍ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. അത് ഊട്ടിയുറപ്പിക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 2025 ഏപ്രില്‍ 10-നാണ് റിലീസാവുക.


പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. ഒരു റിബല്‍ മാസ് ഫെസ്റ്റിവല്‍ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം. തമന്‍ എസ്. സം?ഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കൊറിയോഗ്രഫി രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സും കിംഗ് സോളമനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണനാണ്. ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ്.എന്‍.കെ., പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.

The RajaSaab Motion Poster Prabhas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES