Latest News

ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു; ദി സ്‌പോയില്‍സിലെ വീഡിയോ ഗാനം എത്തി

Malayalilife
 ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു; ദി സ്‌പോയില്‍സിലെ  വീഡിയോ ഗാനം എത്തി

അഞ്ജലി അമീര്‍, പ്രീതി ക്രിസ്റ്റീന പോള്‍, എം എ റഹിം, വിനീത് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന 'ദി സ്‌പോയില്‍സ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.

സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതംകര്‍ന്ന് ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.മാര്‍ബെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എം എ റഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആര്യ ആദി ഇന്റര്‍നാഷണലിന്റെ ബാനറില്‍ എം എ ജോഷി,മഞ്ചിത്ത് ദിവാകര്‍ എന്നിവര്‍ സഹ നിര്‍മാതാക്കളാകുന്നു. സതീഷ് കതിരവേല്‍ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

അഖില്‍ കവലൂര്‍, അക്ഷയ് ജോഷി,സജിത് ലാല്‍, സന്തോഷ് കുമാര്‍, ബക്കര്‍, സുനില്‍ ബാബു, ഷൈജു ബി കല്ലറ, സതീശന്‍, സാബു നീലകണ്ഠന്‍ നായര്‍, ഷൈന്‍ രാജ്, റിജു റാം, സജിഖാന്‍, റിനു പോള്‍, ആറ്റിങ്ങല്‍ സുരേഷ്, ഷീജു ഇമ്മാനുവല്‍, ആദിദേവ്, അനശ്വര രാജന്‍, ദര്‍ശ, സിനിമോള്‍, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധര്‍മ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.എഡിറ്റിംഗ്-ബിജിലേഷ് കെ ബി,കോ റൈറ്റര്‍-
അനന്തു ശിവന്‍,പ്രൊഡക്ഷന്‍ കാണ്‍ട്രോളര്‍-വിനോദ് കടക്കല്‍,കല-അനീഷ് അമ്പൂരി,വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്,സൗണ്ട് ഡിസൈനര്‍- അഭിറാം,സൗണ്ട് എഫെക്ട്-കരുണ്‍ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജിത്ത് ബാലകൃഷ്ണന്‍, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ വിനില്‍ വിജയ്,അസോസിയേറ്റ് ഡയറക്ടര്‍-സാബു ടി എസ്,കളറിസ്റ്റ്-ജോജി ഡി പാറക്കല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-എന്‍ എസ് രതീഷ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നിസാര്‍ ചാലക്കുടി,സ്റ്റില്‍സ്- ഷാബു പെരുമ്പാവൂര്‍, പോസ്റ്റര്‍ ഡിസൈനര്‍- ബൈജു ബാലകൃഷ്ണന്‍, തിരുവനന്തപുരം പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ'ദി സ്‌പോയില്‍സ് ' ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പി ആര്‍ ഒ-എ എസ് ദിനേശ്.

 

The SpOils Video song Sreejith S IPS

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES