Latest News

സെക്‌സ് എനിക്കും താല്പര്യമാണ്, പക്ഷെ തൊടാന്‍ എന്റെ സമ്മതം വേണം; ഇഷ്ടമുള്ള വേഷം ധരിക്കാന്‍ പോലും ആശങ്കപ്പെടുന്ന ഏത് വേഷം ധരിച്ചാലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥകള്‍ തുറന്ന് കാട്ടി അണ്‍ഹൈഡ്; രമ്യാ നമ്പീശന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കാണാം

Malayalilife
 സെക്‌സ് എനിക്കും താല്പര്യമാണ്, പക്ഷെ തൊടാന്‍ എന്റെ സമ്മതം വേണം; ഇഷ്ടമുള്ള വേഷം ധരിക്കാന്‍ പോലും ആശങ്കപ്പെടുന്ന ഏത് വേഷം ധരിച്ചാലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥകള്‍ തുറന്ന് കാട്ടി അണ്‍ഹൈഡ്; രമ്യാ നമ്പീശന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കാണാം

മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷന്‍ താരവും അവതാരകയുമായ രമ്യ നമ്പീശന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ആണ് 'അണ്‍ഹൈഡ്' പുറത്തിറങ്ങി.മഞ്ജു വാര്യര്‍ വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.

തുല്യതയും സമത്വവും ഉറക്കെ ഉറക്കെ വിളിച്ചു പറയുമ്പോഴും പെണ്ണിന് ബാക്കിയാക്കാനുള്ളത് വേദനകള്‍ മാത്രമാണ്. പകല്‍ വെളിച്ചത്തില്‍ സംസ്‌കാരം വിളമ്പി ഇരുളിന്റെ മറവില്‍ അവള്‍ക്കു നേര്‍ നീണ്ടു ചെല്ലുന്ന കൈകള്‍ എല്ലാക്കാലത്തേയും കാഴ്ചയാണ്. ചൂഷണങ്ങളുടേയും പീഡനങ്ങളേയും ഈ ലോകത്ത് നിന്ന് അവള്‍ ഓടി ഒളിക്കണമോ അതോ പോരാടണമോ? ശരീരം മറച്ചു നടന്നാലും മറയ്ക്കാതെ നടന്നാലും പെണ്ണിന് രക്ഷയുണ്ടോ? കിടപ്പറക്കുള്ളില്‍ പിച്ചിച്ചീന്തപ്പെടുന്നവളെപ്പറ്റി കേട്ടിട്ടുണ്ടോ? അവള്‍ക്ക് പറയാനുള്ളത് ക്ഷമയോടെ അറിയാന്‍ എത്രപേര്‍ക്ക് മനസ്സുണ്ട്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് രമ്യ നമ്പീശന്റെ അണ്‍ഹൈഡ് എന്ന ഹ്രസ്വ ചിത്രം.

ചിത്രത്തില്‍പ്രധാനവേഷത്തില്‍ എത്തുന്നതും രമ്യ തന്നെയാണ്. രമ്യയുടെ സുഹൃത്തും നടിയുമായ ശ്രിത ശിവദാസും കാമറയ്ക്ക് മുന്നിലെത്തുന്നുണ്ട്. രമ്യയുടെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍സുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഇഷ്ടമുള്ള വേഷം ധരിക്കാന്‍ പോലും ആശങ്കപ്പെടുന്ന, ഏത് വേഷം ധരിച്ചാലും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ അവസ്ഥയെ ചിത്രത്തില്‍ രമ്യ തുറന്നുകാട്ടുന്നു. പ്രായം പോലും മാനദണ്ഡമല്ലാത്ത ഇത്തരം പീഡനകഥകളില്‍ വെളിപ്പെടുന്നത് പുരുഷന്റെ കഴിവില്ലായ്മയാണെന്ന് അണ്‍ഹൈഡ് പറയുന്നു. എന്റെ ശരീരത്തില്‍ തൊടാന്‍ എന്റെ അനുവാദം വേണം എന്ന ശക്തമായ സന്ദേശമാണ് രമ്യ പറഞ്ഞുവയ്ക്കുന്നത്.

അടുത്തിടെയാണ് താരം സ്വന്തമായി യുട്യൂബ് ചാനല്‍തുടങ്ങിയത്. അതിനുപിന്നാലെയാണ് ഇപ്പോള്‍ നടി സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുന്നത്.യു ട്യൂബ് ചാനല്‍ വീഡിയോകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഹ്രസ്വചിത്രമേഖലയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് രമ്യ പറയുന്നു. പിന്നണി ഗായിക കൂടിയായ രമ്യ സംഗീതവും നൃത്തവും ലഘുചിത്രങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നു. സര്‍ഗാത്മകമായ എന്തിനെയും സഹൃദയരുമായി പങ്കുവയ്ക്കാനുള്ള വേദിയായി ഡിജിറ്റല്‍ മാധ്യമത്തെ ഉപയോഗിക്കുകയാണ് താരം.

UNHIDE RAMYA NAMBESSAN Short Film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES