മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടൻ ഉണ്ണിമുകുന്ദൻ. അടുത്തിടെയായിരുന്നു ആരാധകർ ഉണ്ണിയുടെയും ജന്മദിനം ആഘോഷമാക്കിയത്. ആരാധകർ ഉണ്ണിക്കായി മനോഹരമായ ഒരു സമ്മാനവും നൽകിയിരുന്നു. ആരാധകർ താരത്തിന് ഉണ്ണിയുടെ പഴയ പൾസർ ബൈക്ക് രൂപമാറ്റം നടത്തിയാണ് സമ്മാനമായി നൽകിയത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു പിറന്നാൾ ആശംസകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരം തന്റെ പ്രിയ സഹോദരിക്കാണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
സഹോദരിക്ക് ഹൃദ്യമായി പിറന്നാൾ ആശംസിക്കുകയാണ് ഉണ്ണി മുകുന്ദൻ. ചെറുപ്പം മുതൽ ഒന്നിച്ചെടുത്ത നിരവധി ചിത്രങ്ങളും സഹോദരിയുടെ പിറന്നാൾ ദിനത്തിൽ പങ്കുവയ്ക്കുകയാണ് താരം. ‘ചേച്ചി, സന്തോഷകരമായ പിറന്നാൾ ആശംസകൾ.. ജന്മദിനത്തിലും നിങ്ങൾ ജോലി തിരക്കിലാണ്. പക്ഷേ, എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആസ്വദിക്കൂ! സ്നേഹത്തോടെ ഉണ്ണി’ എന്നാണ് താരം കുറിക്കുന്നത്.
നിർമ്മാണത്തിലേക്കും അഭിനയത്തിന് പുറമെ ചുവടുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയ താരം. സമൂഹമാധ്യമങ്ങളിലൂടെ താരം ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണ കമ്പനിയുടെ വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദൻ തന്നെയാണ് സ്വന്തം പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന ചിത്രമായ ‘ബ്രൂസ് ലി’യിൽ നായകനാകുന്നതും.
Posted by Unni Mukundan on Friday, October 2, 2020