പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ മഞ്ജു വാര്യര്‍ ചിത്രമാണ് വെള്ളരി പട്ടണം.സൗബിനും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്. ചിത്രത്തിന്റേതായി മുന്‍പ് പുറത്തുവന്ന കൗതുകം നിറഞ്ഞ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോളിതാ സ്വാതന്ത്ര്യദിന സ്‌പെഷ്യല്‍ പോസ്റ്ററും ശ്രദ്ധ നേടിയിരിക്കുകയാണ്.
ഇന്ദിരാ ഗാന്ധിയുടെ ലുക്കിലുള്ള മഞ്ജുവാര്യരെ പോസ്റ്ററില്‍ കാണാനാകും. ചര്‍ക്കയില്‍ നൂല്‍നൂറ്റിരിക്കുന്ന സൗബിനെയും പോസ്റ്ററില്‍ ദൃശ്യമാണ്. രാഷ്ട്രിയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബറില്‍ വെള്ളരി പട്ടണം തിയറ്ററുകളില്‍ എത്തും.
ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് വെള്ളരി പട്ടണം. മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.