Latest News

വേട്ടയ്യനിലെ ട്രെന്‍ഡിംഗ് മനസിലായോ ഗാനത്തിനൊപ്പം വേദിയില്‍ ചുവടുവച്ച് മഞ്ജു വാര്യര്‍; രജനീകാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങി നടി;  ചിത്രത്തില്‍ രജനീകാന്തിനു വില്ലനായി സാബു മോന്‍

Malayalilife
വേട്ടയ്യനിലെ ട്രെന്‍ഡിംഗ് മനസിലായോ ഗാനത്തിനൊപ്പം വേദിയില്‍ ചുവടുവച്ച് മഞ്ജു വാര്യര്‍; രജനീകാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ തിളങ്ങി നടി;  ചിത്രത്തില്‍ രജനീകാന്തിനു വില്ലനായി സാബു മോന്‍

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായനാകുന്ന 'വേട്ടയ്യന്‍' എന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് നടന്നത്. ഇപ്പോഴിതാ ഓഡിയോ ലോഞ്ചിനെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.

ഓഡിയോ ലോഞ്ചിനിടെ സഹതാരങ്ങള്‍ക്കൊപ്പം   മനസിലായോ?ഗാനത്തിലെ ഹുക്ക് സ്റ്റെപ്പിന് അനുസരിച്ച് ചുവടുവയ്ക്കുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണാനാവുക. രജനികാന്തിന്റെ ഭാര്യയുടെ വേഷമാണ് മഞ്ജുവിന്.  താര എന്നാണ് കഥാപാത്രത്തിന്റെ പേര്.

 അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ 'മനസിലായോ?' എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡാണിപ്പോള്‍. ഗാനരംഗത്തില്‍ രജനികാന്തിനൊപ്പമുള്ള മഞ്ജുവിന്റെ ഡാന്‍സ് ചുവടുകളും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

വേട്ടയ്യനി'ല്‍ എല്ലാ കഥാപാത്രങ്ങളും അവരവരവുടെ ട്രാക്കില്‍ കഥ പറയുന്നുണ്ടെന്നും തന്റെ കഥാപാത്രം ചിത്രത്തിലെ പ്രധാന വേഷമാണെന്നും മഞ്ജു വാര്യര്‍ പറയുന്നു. ഞങ്ങള്‍ വളരെ ഹാപ്പിയായിട്ട് ഷൂട്ട് ചെയ്ത പാട്ടാണ് 'മനസിലായോ' അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

മനസിലായോ' ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല. നല്ല കഥയില്‍ നല്ല സംവിധായകരോടൊപ്പം നല്ല നടന്മാരോടൊപ്പവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. നിങ്ങള്‍ ജ്ഞാനവേല്‍ സാറിന്റെ പടങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ മനസിലാവും. വെറുതെ ഒരു കഥാപാത്രത്തെ സിനിമയിലേക്ക് പ്ലേസ് ചെയ്യുന്ന ആളല്ല അദ്ദേഹം'. മഞ്ജുവാര്യര്‍ പറഞ്ഞു.

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, ദുഷാര വിജയന്‍,  റാണ ദഗുബതി, റിതിക സിങ്, കിഷോര്‍, ജിഎം സുന്ദര്‍, രോഹിണി, രമേശ് തിലക്, റാവോ രമേശ് എന്നിവരും മുഖ്യവേഷത്തില്‍ ചിത്രത്തിലെത്തു ന്നുണ്ട്. രജനിയുടെ വില്ലനായി നടന്‍ സാബു മോനും ചിത്രത്തിലുണ്ട്.  ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ നടന്‍ സാബു മോന്റെ വേഷവും ശ്രദ്ധ നേടുന്നത്. 

തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒക്ടോബര്‍ 10ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 10 നാണ് തിയറ്ററുകളിലെത്തുക. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SunTV (@suntv)

Vettaiyan Audio Launch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES