Latest News

അമ്മയും ഞാനും അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; മരണശേഷം മറ്റൊരാളില്‍ ജീവിക്കാനാവുകയെന്നത് മനോഹരമായ കാര്യം; അവയവം ദാനം ചെയ്യാന്‍ സമ്മതമറിയിച്ച വിജയ് ദേവരകൊണ്ടയ്ക്ക് കയ്യടിച്ച് ആരാധകര്‍

Malayalilife
അമ്മയും ഞാനും അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; മരണശേഷം മറ്റൊരാളില്‍ ജീവിക്കാനാവുകയെന്നത് മനോഹരമായ കാര്യം; അവയവം ദാനം ചെയ്യാന്‍ സമ്മതമറിയിച്ച വിജയ് ദേവരകൊണ്ടയ്ക്ക് കയ്യടിച്ച് ആരാധകര്‍

തെലുങ്കില്‍ ഏറെ ആരാധകരുള്ള യുവ നടനാണ് വിജയ് ദേവരകൊണ്ട. തന്റെ സിനിമകളിലൂടെയും ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെയും വിജയ് ഒരുപാട് യുവാക്കള്‍ക്ക് മാതൃകയായി. ഇപ്പോഴിതാ തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് താരം. 

താനും അമ്മയും അവയവങ്ങള്‍ ദാനം ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തന്റെ അവയവങ്ങള്‍ പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല. അവയവങ്ങള്‍ ശരിയായി പരിപാലിക്കും. അത് തനിക്ക് ശേഷമുള്ള ആളുകള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെപ്പേരാണ് താരത്തിന്റെ ഈ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 


അദ്ദേഹത്തിന്റെ വാക്കുകള്‍ :

'ധാരാളം ശസ്ത്രക്രിയകള്‍ ദാതാക്കള്‍ കാരണം മാത്രമാണ് നടക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അവയവദാനം അത്ര വ്യാപകമല്ല. ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. എന്റെ അവയവങ്ങള്‍ പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ ആരോഗ്യത്തോടെ ഇരിക്കുന്നു, എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു, എന്റെ ജീവിതത്തിന് ശേഷം, എന്റെ അവയവങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെങ്കില്‍ അവ ഉപയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഞാനും അമ്മയും സ്വയം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിങ്ങളുടെ ഒരുപ്രവൃത്തിയിലൂടെ ഏതെങ്കിലും വിധത്തില്‍ തുടര്‍ന്നും ജീവിക്കുകയാണെങ്കില്‍ അത് വളരെ മനോഹരമായ കാര്യമാണ്. അവയവദാനത്തെക്കുറിച്ചുള്ള ആശയത്തോട് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.'

നേരത്തെ അവയവദാന ദിനത്തോട് അനുബന്ധിച്ച് നടി മീനയും അവയവ ദാനം ചെയ്യുെമന്ന് അറിയിച്ചിരുന്നു. അവയവ ദാനം നടത്താന്‍ എല്ലാവരോടും അപേക്ഷിക്കുന്നതായും മീന പറഞ്ഞിരുന്നു. ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല. ജീവന്‍ രക്ഷിക്കാനായി ഏറ്റവും നന്മയുള്ള മാര്‍ഗമാണ് അവയവ ദാനം എന്നാണ് മീന തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് പറഞ്ഞത്.

അതേസമയം അടുത്തിടെ പുറത്തിറങ്ങിയ ലൈഗര്‍ എന്ന ചിത്രത്തിന്റെ പരാജയത്തെ അഭിമുഖീകരിക്കുകയാണ് വിജയ് ദേവരകൊണ്ട ഇപ്പോള്‍. സംവിധായകന്‍ ശിവ നിര്‍വാണയുടെ 'കുഷി' ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം, സാമന്തയും ഇതില്‍ അഭിനയിക്കുന്നുണ്ട്.

Vijay Deverakonda pledges to donate his organs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES