Latest News

ജീവിതത്തില്‍ പുതിയ ചുവടുവയ്പ്പുമായി യുവ ചലച്ചിത്ര നിര്‍മ്മാതാവ് വൈശാഖ് സുബ്രമണ്യം;വിവാഹനിശ്ചയ ചിത്രം പങ്ക് വച്ച്  അജു വര്‍ഗീസ്; ആഘോഷമാക്കാന്‍ ഒത്തുകൂടി  ഹൃദയം ടീം

Malayalilife
 ജീവിതത്തില്‍ പുതിയ ചുവടുവയ്പ്പുമായി യുവ ചലച്ചിത്ര നിര്‍മ്മാതാവ് വൈശാഖ് സുബ്രമണ്യം;വിവാഹനിശ്ചയ ചിത്രം പങ്ക് വച്ച്  അജു വര്‍ഗീസ്; ആഘോഷമാക്കാന്‍ ഒത്തുകൂടി  ഹൃദയം ടീം

മലയാള സിനിമയിലെ യുവ ചലച്ചിത്ര നിര്‍മ്മാതാവാണ് വൈശാഖ് സുബ്രമണ്യം. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ, അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962, വിനീത് ശ്രിനീവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായി എത്തിയ വൈശാഖ് ജീവിതത്തില്‍ പുതിയ ചുവടുവയ്പ്പ് നടത്തിയ ഫോട്ടോ പങ്ക് വച്ചിരിക്കുകയാണ് സുഹൃത്ത് കൂടിയായ അജു വര്‍ഗീസ്.

ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വൈശാഖിന്റെ വിവാഹ നിശ്ചയം. അദ്വൈത ശ്രീകാന്ത് എന്നാണ് പെണ്‍കുട്ടിയുടെ പേര്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. വൈശാഖിന്റെ നിശ്ചയത്തിന് അടുത്ത സുഹൃത്തുക്കള്‍ ആയ ഹൃദയം ടീമും എത്തി. കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍,വിനിശ്രീനിവാസനും കുടുംബവും എന്നിങ്ങനെ താരങ്ങള്‍ എത്തി. ഹൃദയം ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ കാത്തിരുന്ന ദിവസം എന്ന് കല്യാണിയും കുറിച്ചു. നിരവധി പേരാണ് ഫോട്ടോകള്‍ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Visakh Subramaniam engaged

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES