നിരഞ്ജ് മണിയന്‍പിള്ള രാജു നായകനായി എത്തുന്ന പുതിയ ചിത്രം വിവാഹ ആവാഹനത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. വിവാഹം ചെയ്യാനൊരുങ്ങുന്ന ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് ട്രെയ്ലറില്‍ നിന്നുള്ള സൂചന. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ട്രെയ്ലറില്‍ വിമര്‍ശിക്കുന്നുമുണ്ട്. സാജന്‍ ആലംമുട്ടില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രം നവംബര്‍ 18 തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
നിതാര, അജു വര്‍ഗീസ്, അലക്സാണ്ടര്‍ പ്രശാന്ത്, ഷിന്‍സ് ഷാന്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ്മ, സ്മൃതി അനീഷ്, നന്ദിനി, സാബുമോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സാജന്‍ കെ. മാത്യുവും മിഥുന്‍ ചന്ദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മക്കുന്നത്.
ബേസിലിനെയും അജു വര്‍ഗീസിനെയും ഈ സിനിമയില്‍ കൊണ്ടു വരാഞ്ഞത് അതുകൊണ്ടാണ്: 'മുകുന്ദനുണ്ണി' സംവിധായകന്‍നവംബര്‍ 18ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണവും അഖില്‍ എ.ആര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിലെ നായിക നിതാര തന്നെയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ആര്‍ ഗോവിന്ദയും വിനു തോമസും സംഗീതം ഒരുക്കുന്നു.