Latest News

എബിസിഡി തെലുങ്ക് പതിപ്പുമായി അല്ലു സരീഷ്; ട്രെിലര്‍ പുറത്തിറങ്ങി 

Malayalilife
എബിസിഡി തെലുങ്ക് പതിപ്പുമായി അല്ലു സരീഷ്; ട്രെിലര്‍ പുറത്തിറങ്ങി 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തി അരങ്ങഅ തകര്‍ത്ത എബിസിഡിയുടെ  തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  തെലുങ്കില്‍ അല്ലു സിരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഞ്ജീവ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി. സുരേഷ് ബാബുവാണ് ചിത്രം പുറത്തിറക്കുന്നത്.

മധുര എന്റര്‍ടൈന്‍മെന്റ്, ബിഗ്ബെന്‍ സിനിമാസ് എന്നിവയ്ക്കൊപ്പം ധീരജ് മോഗിളിനേനിയും ചേര്‍ന്നാണ് എബിസിഡി നിര്‍മ്മിക്കുന്നത്. എബിസിഡി എന്നു തന്നെയാണ് തെലുങ്കിലും ചിത്രത്തിന്റെ പേര്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്രെയിലര്‍ 2.5 മില്യണ്‍ കാഴ്ച്ചക്കാരുമായി യുട്യൂബ് ട്രെന്‍ഡിംഗില്‍ നാലാമതുണ്ട്. ചിത്രം മെയ് 17 ന് തിയേറ്ററുകളിലെത്തും.

മലയാളത്തില്‍ 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി, അപര്‍ണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവന്‍, ലാലു അലക്സ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മര്‍ട്ടിന്‍ പ്രക്കാട്ടിലായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

 

Read more topics: # abcd movie Telugu trailer
abcd movie Telugu trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES