Latest News

റോസാപ്പൂവും ഇരുട്ടില്‍ മെഴുതിരി നാളങ്ങളും..! നടി ഭാമയുടെ പിറന്നാള്‍ വീഡിയോ അതിമനോഹരം..!

Malayalilife
റോസാപ്പൂവും ഇരുട്ടില്‍ മെഴുതിരി നാളങ്ങളും..! നടി  ഭാമയുടെ പിറന്നാള്‍ വീഡിയോ അതിമനോഹരം..!

 

ശാലീനത്വം തുളുമ്പുന്ന മുഖശ്രീയോടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ നടിയാണ് ഭാമ. ചുരുക്കം ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമാരംഗത്തെത്തിയ നടിയുടെ 30ാം പിറന്നാള്‍ ആയിരുന്നു ഇന്നലെ. വളരെ ലളിതമായി അടുത്ത കൂട്ടുകാര്‍ക്കൊപ്പം കേക്ക് മുറിച്ച് ജന്‍മദിനം ആഘോഷിക്കുന്ന ഭാമയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഭാമ ഇപ്പോള്‍ അന്യഭാഷാ ചിത്രത്തിലാണ് അധികവും അഭിനയിക്കുന്നത്. ഇപ്പോള്‍ തന്റെ മുപ്പതാം പിറന്നാള്‍ അടുത്ത കൂട്ടുകാര്‍ക്കൊപ്പമാണ് താരം ആഘോഷിച്ചിരിക്കുന്നത്.

ഏതോ ഒരു റിസോര്‍ട്ടിലാണ് ആഘോഷങ്ങള്‍ നടന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു.  മെഴുതിരികുളും റോസാപ്പൂവും കൊണ്ട് അലങ്കരിച്ചിരുന്ന മേശപ്പുറത്ത് വച്ചിരുന്ന കേക്കാണ് ഭാമ കട്ട് ചെയ്തത്.

ചടങ്ങില്‍ രണ്ട് പെണ്‍സുഹൃത്തുകളുള്‍പെടെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തുത്ത്. തന്റെ കൂട്ടുകാര്‍ തന്റെ ജന്‍മദിനം കൂടുതല്‍ മനോഹരമാക്കിയെന്നാണ് വീഡിയോ പങ്കുവച്ച് ഭാമ കുറിച്ചത്. വീഡിയോ കാണാം.

Read more topics: # actor Bahama birthday
actor Bahama birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES