Latest News

ജോസഫ് ഡോക്ടറോട് പറഞ്ഞത് ഞാന്‍ പോയാലും ചേട്ടന്‍ ജീവനോടെ ഉണ്ടാവണമെന്ന്; ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരു പാട് പേര്‍ രക്ഷപ്പെടും; തനിക്ക് കരള്‍ പകുത്ത് തന്ന ആളെ വേദിയില്‍ പരിചയപ്പെടുത്തി നടന്‍ ബാല

Malayalilife
 ജോസഫ് ഡോക്ടറോട് പറഞ്ഞത് ഞാന്‍ പോയാലും ചേട്ടന്‍ ജീവനോടെ ഉണ്ടാവണമെന്ന്; ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരു പാട് പേര്‍ രക്ഷപ്പെടും; തനിക്ക് കരള്‍ പകുത്ത് തന്ന ആളെ വേദിയില്‍ പരിചയപ്പെടുത്തി നടന്‍ ബാല

താനും നാളുകള്‍ക്ക് മുന്‍പാണ് നടന്‍ ബാലയെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പി്ന്നീട്മുന്നോട്ടുള്ള ജീവിതത്തിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അതുപ്രകാരം ബാലയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടക്കുകയും ചെയ്തു. നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഏറ്റവും യോജിച്ചൊരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് ബാല.

ഇപ്പോഴിതാ തനിക്ക് കരള്‍ പകുത്ത് നല്‍കിയ ആളെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബാല. ഫിലിം ആര്‍ട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തനിക്ക് കരള്‍ ദാനം ചെയ്ത വ്യക്തിയെ ബാല പരിചയപ്പെടുത്തിയത്. ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരള്‍ പകുത്ത് നല്‍കിയത്. 

 ഞാന്‍ പോയാലും ചേട്ടന്‍ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് മുന്‍പ് ജോസഫ് ഡോക്ടര്‍മാരോട് പറഞ്ഞത്. ബാലച്ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് പറഞ്ഞിരുന്നതായി ബാല പ്രസംഗത്തില്‍ സൂചിപ്പിച്ചു.

Read more topics: # ബാല
actor bala revealed the joseph

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES