Latest News

മക്കളെ വളര്‍ത്താന്‍ പഠിച്ചത് അഹാനയെ വളര്‍ത്തി; കുടുംബജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗം; ഫേയ്‌സ്ബുക്ക്കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍

Malayalilife
 മക്കളെ വളര്‍ത്താന്‍ പഠിച്ചത് അഹാനയെ വളര്‍ത്തി; കുടുംബജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗം; ഫേയ്‌സ്ബുക്ക്കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍

ലയാളത്തിലെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. അഞ്ച് സ്ത്രീകളാണ് കൃഷ്ണകുമാറിന്റെ വീട്ടില്‍. നാലു പെണ്‍മക്കളുളളതിന്റെ അഭിമാനവും താരത്തിനുണ്ട്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും യൂട്യൂബ് ചാനല്‍ ഉണ്ടെന്ന പ്രത്യേകതയും ഈ കുടുംബത്തിനുണ്ട്. ഇപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ച് മനോഹരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കയാണ് നടന്‍ കൃഷ്ണകുമാര്‍. താന്‍ മക്കളെ വളര്‍ത്താന്‍ പഠിച്ചത് മൂത്ത മകളായ അഹാനയെ വളര്‍ത്തിയാണെന്ന് നടന്‍ കൃഷ്ണകുമാര്‍. കുടുംബജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്‌നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗമാണെന്നും നടന്‍ കൃഷ്ണകുമാര്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. നാലുമക്കളുടെ പിതാവായ കൃഷ്ണ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലര്‍ന്ന ഒരു യാത്ര. ആ യാത്രയില്‍ ഇടയ്ക്കു വെച്ച് ചിലര്‍ കൂടി വന്നു ചേരും... മക്കള്‍. ആക്കൂട്ടത്തില്‍ ആദ്യം വന്നു ചേര്‍ന്ന ആളാണ് അഹാന. ഞങ്ങള്‍ മക്കളെ വളര്‍ത്താന്‍ പഠിച്ചത് ആഹാനയെ വളര്‍ത്തിയാണ്. പല പോരായ്മകള്‍ ഉണ്ടായി കാണാം അന്ന്. അവര്‍ കുഞ്ഞായിരുന്നതുകൊണ്ട് സഹിച്ചു കാണും. അവര്‍ ഇന്ന് വലുതായി. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചു. അവരിലും നന്മകളും പോരായ്മകലും കാണും. പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്മകളും സ്‌നേഹത്തോടെ സഹിക്കുക. സ്‌നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക.

കുടുംബജീവിതത്തില്‍ മാതാപിതാക്കളും മക്കളുമായി സ്‌നേഹത്തില്‍ ജീവിച്ചാല്‍ സ്വര്‍ഗമാണ്. തിരിച്ചായാല്‍ നരകവും. സ്‌നേഹവും വിട്ടുവീഴ്ചയും ഉണ്ടായാല്‍ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കള്‍ക്കാണ് വിട്ടുവീഴ്ച ചെയ്യാന്‍ കൂടുതല്‍ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം, പക്വത എല്ലാമുണ്ട്.. മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞാല്‍ നമ്മള്‍ മാതാപിതാക്കന്മാര്‍ അനുഗ്രഹീതരും. കാരണം അവരും നാളെ മാതാപിതാക്കള്‍ ആവേണ്ടവര്‍ ആണ്. കാര്യങ്ങള്‍ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങള്‍ക്ക് അനുഗ്രഹിച്ചു തന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. മക്കളോടെന്നും പറയും പ്രാര്‍ത്ഥിക്കാന്‍. പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നും ചോദിക്കരുത്, തന്ന സൗഭാഗ്യങ്ങള്‍ക്ക് നന്ദി പറയുക. നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുക. ഏതിനും, എല്ലാത്തിനും, ഒന്നുമില്ലായ്മക്കും. കാരണം ഒന്നുമില്ലാത്തപ്പോഴും നമ്മുടെ ജീവന്‍ നില നിര്‍ത്തിന്നതിനു നന്ദി പറയുക. ദൈവത്തിന്റെ ഒരു ടൈമിങ് ഉണ്ട്. അപ്പോള്‍ എല്ലാം നടക്കും. ക്ഷമയോടെ കാത്തിരിക്കുക. എല്ലാവര്‍ക്കും നല്ല ജീവിതം ഉണ്ടാകട്ടെ.

actor krishnakumar shares a facebook post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES