മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദിവ്യ ഉണ്ണി. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടി എന്നാല്‍ വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ആദ്യവിവാഹത്തില്‍ നിന്നും വിവാഹമോചനം നേടിയ നടി രണ്ടാമതെ വിവാഹിതയായത് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ രണ്ടാം വിവാഹവും ഇതിന് ശേഷം താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ താരം പങ്കുവെച്ച മകളുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
രണ്ട് മാസം മാത്രം പ്രായമുള്ള തന്റെ മകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയാണ് ദിവ്യ ഉണ്ണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്ട് മാസമേ പ്രായമുള്ളുവെങ്കിലും ഇവള്‍ക്ക് ഇപ്പോഴെ ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ അറിയാമെന്നാണ് ദിവ്യ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ജനുവരി 14 നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് പിറന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇതിന് മുമ്പും ദിവ്യ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. താരത്തിന്റെ മാറില്‍ കിടന്നുറങ്ങുന്ന മകളുടെ ചിത്രമാണ് ദിവ്യ അന്ന് പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മകളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് താരം വീണ്ടും എത്തിയിരിക്കുന്നത്. 2018 ലായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയാകുന്നത്. ഭര്‍ത്താവ് വരുണ്‍ എന്‍ജീനയറാണ്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസം. ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് മക്കളുണ്ട്. 2017 ലായിരുന്നു വിവാഹമോചനം നേടിയത്.