Latest News

സ്‌കൂള്‍,കോളേജ്,യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും കെഎസ്ആര്‍ടിസി ബസിലാക്കണം; കെടിഡിസി ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?'നടി രഞ്ജിനി പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

Malayalilife
സ്‌കൂള്‍,കോളേജ്,യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും കെഎസ്ആര്‍ടിസി ബസിലാക്കണം; കെടിഡിസി ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?'നടി രഞ്ജിനി പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

ടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാലായങ്ങളുടെ വിനോദ യാത്രകള്‍ക്ക് പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ച് നടി രഞ്ജിനി. സ്‌കൂളിലെ വിനോദ യാത്രകള്‍ കെ എസ് ആര്‍ ടി സി ബസുകളിലേക്ക് മാറ്റണമെന്നാണ് രഞ്ജിനി അഭിപ്രായപ്പെടുന്നത്. ഇത് ഭയാനകമായ അപകടങ്ങളെ തടയുമെന്നും നഷ്ടത്തിലായ കെ എസ് ആര്‍ ടി സിയെ സഹായിക്കുമെന്നും രഞ്ജിനി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:5 വിദ്യാര്‍ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന്റെ ദുഖത്തിലാണ് കേരളം. കര്‍ശന മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉള്ളപ്പോഴും എങ്ങനെയാണ് സ്വകാര്യ ബസുകളില്‍ ഫ്ളാഷ് ലൈറ്റുകളും സൈറനുകളും ഉണ്ടാവുന്നതെന്ന് മനസ്സിലാകുന്നില്ല.

സ്‌കൂള്‍,കോളേജ്,യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും കെഎസ്ആര്‍ടിസി ബസിലാക്കണം എന്നാണ് സര്‍ക്കാരിനോടുള്ള ഏക അപേക്ഷ. ഇത് ഭാവിയില്‍ അപകടകരമായ സംഭവങ്ങള്‍ ഒഴിവാക്കുകയും കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുകയും ചെയ്യും. 2018ല്‍ ഉദ്ഘാടനം ചെയ്ത കെടിഡിസി ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?'

Read more topics: # രഞ്ജിനി
actress ranjini on vadakkanchery bus accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES