Latest News

'ഇനി ആരും ചോദിക്കേണ്ട ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു'! കുട്ടനാടിന്റെ പാശ്ചാതലത്തില്‍ ഹിറ്റൊരുക്കാന്‍ വീണ്ടും ബിജുമേനോനും ജിബു ജേക്കബും കൈകോര്‍ക്കുന്നു;  ബിജു മേനോന്റെ 'ആദ്യരാത്രി 'ചിത്രീകരണം ആരംഭിച്ചു

ഫാത്തിമ നസീര്‍
'ഇനി ആരും ചോദിക്കേണ്ട ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു'! കുട്ടനാടിന്റെ പാശ്ചാതലത്തില്‍ ഹിറ്റൊരുക്കാന്‍ വീണ്ടും ബിജുമേനോനും ജിബു ജേക്കബും കൈകോര്‍ക്കുന്നു;  ബിജു മേനോന്റെ 'ആദ്യരാത്രി 'ചിത്രീകരണം ആരംഭിച്ചു

ഛായഗ്രാഹകന്‍ എന്ന റോളില്‍ നിന്നും ബിജു മേനോനെ നായക കഥാപാത്രമാക്കി സംവിധാനം ചെയ്ത വെള്ളിമൂങ്ങയിലൂടെയാണ് ജിബു ജേക്കബ് ഹിറ്റായത്. 2014 -ല്‍ പുറത്തിറങ്ങിയ 'വെളളിമൂങ്ങ'എന്നൊരൊറ്റ സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ എന്ന പദവിയിലേക്ക് ജിബു ജേക്കബ് എത്തി. ബിജു മേനോന്‍ -ജേക്കബ് ഹിറ്റ് കൂട്ട്കെട്ട് എന്നാകും വീണ്ടും ഒന്നിക്കുക? എന്ന പ്രേക്ഷകരുടെ ചോദ്യത്തിന്, നാല് വര്‍ഷത്തിനു ശേഷം ആ സസ്പെന്‍സ് പൊളിച്ചത് ബിജു മേനോന്റെ ആദ്യ ഫെയ്സ്ബുക്ക് പോസിലൂടെയാണ്. 'ഇനി ആരും ചോദിക്കേണ്ട ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു'എന്ന തലക്കെട്ടോട്ടെയാണ് ബിജു മേനോന്‍ ഫെയ്സ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്. 
 
സെന്‍ട്രല്‍ പിക്ചേഴ്സ് നിര്‍മികുന്ന ഈ ചിത്രത്തിന് 'ആദ്യരാത്രി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാക്കനാട് നവോദയാ സ്റ്റുഡിയോയില്‍  ലളിതമായ ചടങ്ങോടെ തുടക്കമിട്ടു. ചിത്രത്തിന്റെ സംവിധായകന്‍ ജിജോ (നവോദയ) ആദ്യ ഭദ്രദീപം തെളിയിച്ചു.എന്‍ജി.ജോണ്‍(ജിയോ കുട്ടപ്പന്‍),ബിജുപാല്‍,മാത്യൂ ജോര്‍ജ്,അലക്സ് ജോര്‍ജ്,ജി.ജോര്‍ജ് എന്നിവര്‍ പൂര്‍ത്തികരിച്ചു.തുടര്‍ന്ന്് അജുവര്‍ഗീസും അനശ്വരാജും പങ്കെടുത്ത ഗാനരംഗത്തോടെ ചിത്രീകരണം ആരംഭിച്ചു. 

കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ രസകരമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥ, തിരകഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് ഷാരിസ്, ജോബിന്‍ എന്നിവരാണ്. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ സാദിഖ് കബീറാണ്. വിജയരാഘവന്‍, സര്‍ജനു, അശ്വിന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി എന്നിവരും പ്രധാന താരങ്ങളാണ്.

Read more topics: # adyaratri movie biju menon
adyaratri movie biju menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES