മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് ഐശ്വര്യ ലക്ഷ്മി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെ എത്തി മായാനദി'യിലെ അപര്‍ണ രവി(അപ്പു) എന്ന കഥാപാത്രമായി തിളങ്ങിയ നടി ഇപ്പോള്‍ മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരിക്കുകയാണ്
അടുത്തിടെ പുറത്തിറങ്ങിയ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിച്ചിരുന്നു. ഇതോടെ തമിഴ്നാട്ടിലും ഐശ്വര്യ ശ്രദ്ധേയയായി. വിഷ്ണു വിശാല്‍ നായകനാകുന്ന 'ഗാട്ട ഗുസ്തി'യാണ് ഐശ്വര്യ നായികയാകുന്ന പുതിയ തമിഴ് ചിത്രം.
അടുത്തിടെ ഗാട്ട ഗുസ്തിയിടെ പ്രോമോഷനിടെ നടിയെക്കുറിച്ച് വിഷ്ണു വിശാല്‍ പങ്ക് വച്ച വാക്കുകളും വൈറലായിരുന്നു. നടിയുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ചും പ്രണയം ഉണ്ടോയെന്ന് സംശയിക്കുന്നതായും താരം പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ താരം വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഇന്റര്‍വ്യൂ ചെയ്ത വ്യക്തി ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു - ആരൊക്കെ എത്രവട്ടം പറഞ്ഞാലും പറ്റില്ല എന്ന് തീര്‍ത്തു പറയുന്ന ഒരു കാര്യം എന്താണ്? ഇതിനു മറുപടി എന്നോണം ആയിരുന്നു ഐശ്വര്യ ലക്ഷ്മി തന്റെ മറുപടി പറഞ്ഞത്. കല്യാണം എന്നായിരുന്നു താരം നല്‍കിയ മറുപടി. തന്റെ അമ്മ ഈ കാര്യം ഒരുപാട് തവണ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ അപ്പോഴെല്ലാം താന്‍ പറയുകയായിരുന്നു എന്നുമാണ് ഐശ്വര്യ പറഞ്ഞത്.
എന്നാല്‍ ഒരു തവണ താന്‍ കല്യാണത്തിന് കുറിച്ച് ആലോചിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. ഒരിക്കല്‍ മാത്രമാണ് അങ്ങനെ കല്യാണം കഴിച്ചാലോ എന്ന ചിന്ത മനസ്സില്‍ ഉണ്ടായത് എന്നാണ് താരം പറയുന്നത്. ഒരു 70 വയസ്സൊക്കെ ആകുന്ന സമയത്ത് നമ്മുടെ കൂടെ ആരും ഉണ്ടാകില്ല, നമ്മള്‍ ഒറ്റക്കായി പോകും എന്നൊക്കെ അമ്മ പറഞ്ഞപ്പോള്‍ ആയിരുന്നു ആദ്യമായി കല്യാണത്തെക്കുറിച്ച് ആലോചിച്ചത്.
എന്നാല്‍ പിന്നീട് ഇതിനുള്ള മറുപടി താരം തന്നെ അമ്മയ്ക്ക് നല്‍കുകയും ചെയ്തു. ഞാന്‍ വൃദ്ധസദനത്തില്‍ പോകും എന്നായിരുന്നു അമ്മയ്ക്ക് മറുപടിയായി താരം നല്‍കിയത്. കല്യാണം കഴിച്ചില്ലെങ്കില്‍ പോലും തനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്നും ഐശ്വര്യ ലക്ഷ്മി കൃത്യമായി വ്യക്തമാക്കി. അതേസമയം കേരളത്തിലെ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ നിലപാട് എടുത്താല്‍ ആണുങ്ങള്‍ക്ക് എങ്ങനെയാണ് പെണ്ണ് കിട്ടുക എന്നാണ് അമ്മായിമാര്‍ ചോദിക്കുന്നത്. നമ്മുടെ പരമ്പര എങ്ങനെ തുടര്‍ന്നു പോകും, പുരുഷന്മാര്‍ക്ക് ആര് ചോറും കൂട്ടാനും വെച്ച് നല്‍കും, ആര് വീട് വൃത്തിയാക്കും, വയസ്സായ മാതാപിതാക്കളെ ആരു നോക്കും എന്നൊക്കെയാണ് ഫേസ്ബുക്കില്‍ വരുന്ന അമ്മായിമാരുടെ കമന്റുകള്‍ എന്നും നടി പറയുന്നു.
വിഷ്ണു വിശാല്‍ നായകനായി എത്തുന്ന ഗാട്ട ഗുസ്തിയിലാണ് താരത്തിന്റെയായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന അടുത്ത ചിത്രം. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കില്‍ 'മട്ടി കുസ്തി' എന്ന പേരിലാണ് ചിത്രമിറങ്ങുന്നത്. ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയാതായി ആണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിയറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്‌ലിക്‌സിലാകും സ്ട്രീം ചെയ്യുക. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ഗാട്ട കുസ്തി. റിച്ചാര്‍ഡ് എം നാഥന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗാട്ട ഗുസ്തി.
അതേസമയം ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയ മലയാളം ചിത്രം കുമാരിയാണ്. ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തത്. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കുമാരി. ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് കുമാരി. പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും ആവോളം നിറയ്ക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്.