തന്റെ സ്വകാര്യ ജീവിതത്തെയും മനസ്സിനെയും ബാധിക്കുന്നു; എന്റെ എല്ലാ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളെയും ഇല്ലാതാക്കുന്നു; അത് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നു; ആളുകള്‍ എന്നെ മറന്നാലും ആ റിസ്‌ക് ഞാന്‍ ഏറ്റെടുക്കുന്നു; കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി; ഞെട്ടലില്‍ ആരാധകര്‍

Malayalilife
തന്റെ സ്വകാര്യ ജീവിതത്തെയും മനസ്സിനെയും ബാധിക്കുന്നു; എന്റെ എല്ലാ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളെയും ഇല്ലാതാക്കുന്നു; അത് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നു; ആളുകള്‍ എന്നെ മറന്നാലും ആ റിസ്‌ക് ഞാന്‍ ഏറ്റെടുക്കുന്നു; കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി; ഞെട്ടലില്‍ ആരാധകര്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി നടി ഐശ്വര്യ ലക്ഷ്മി അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ സജീവമായി തുടരുന്നത് ഒരു കലാകാരിക്കായി അത്യാവശ്യമാണെന്ന് കരുതിയാണ് അക്കൗണ്ടുകള്‍ തുടങ്ങിയത്. എന്നാല്‍ സമയത്തിനൊപ്പം അത് തന്റെ സ്വകാര്യ ജീവിതത്തെയും മനസ്സിനെയും ബാധിക്കുന്ന ഘടകമായി മാറിയെന്ന് നടി വ്യക്തമാക്കി. ഇന്‍സ്റ്റാ സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. 

ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പ്:

''എന്റെ ജോലി തുടര്‍ന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യല്‍ മീഡിയ ഒരു അത്യാവശ്യമാണെന്ന ആശയത്തെ ഞാന്‍ അംഗീകരിച്ചിരുന്നത്. നമ്മള്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച്, കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതി. പക്ഷേ എന്നെ സഹായിക്കാന്‍ വേണ്ടി പിന്തുടര്‍ന്ന ഒരു സംഗതി എങ്ങനെയോ അതിന്റെ എല്ലാ പരിധികളും കടന്ന് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അത് എന്റെ ജോലിയെയും ഗവേഷണത്തെയും പൂര്‍ണമായും വഴിതിരിച്ചുവിട്ടു. എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവര്‍ന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി.

ഒരു 'സൂപ്പര്‍നെറ്റി'ന്റെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും എല്ലാവരെയും പോലെ ഒരേ അച്ചില്‍ എന്നെയും വാര്‍ത്തെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീ എന്ന നിലയില്‍  ഒരുപാട് പരിശ്രമിച്ചാണ് സോഷ്യല്‍ മീഡിയയുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിയതും ഇത് എന്നെ കണ്‍ട്രോള്‍ ചെയ്യുന്നത് തടയാന്‍  പരിശീലിക്കുകയും ചെയ്തത്.  ഇത് കുറേ നാളുകളായി എന്റെ മനസ്സില്‍ രൂപപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് 'ഗ്രാമി'ല്‍ ഇല്ലാത്തവരെ ആളുകള്‍ പതിയെ മറക്കും എന്നറിയാമെങ്കിലും ആ റിസ്‌ക് ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണ്.  

അതുകൊണ്ട്, എന്നിലെ കലാകാരിയെയും എന്നിലെ കൊച്ചു പെണ്‍കുട്ടിയെയും അവളുടെ നിഷ്‌കളങ്കതയോടും മൗലികതയോടും നിലനിര്‍ത്താന്‍ പൂര്‍ണമായും ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന ശരിയായ കാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനമെടുക്കുകയാണ്. ഇതിലൂടെ എനിക്ക് കൂടുതല്‍ അര്‍ഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നല്ല സിനിമകള്‍ ചെയ്യുകയാണെങ്കില്‍ എനിക്ക് ഇനിയും പഴയതുപോലെ സ്‌നേഹം വാരിക്കോരി തരാന്‍ മറക്കരുത്. സസ്‌നേഹം, ഐശ്വര്യ ലക്ഷ്മി.'' 

aiswarya lekshmi quitting from social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES