ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് ആലിയ ഭട്ട് ഗര്‍ഭിണിയായതോടെ താരത്തിന്റെ വിശേഷങ്ങളൊക്കെ തന്നെ ശ്രദ്ധ നേടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം നിറവയറില്‍ ഗ്രീക്ക് ദേവതയെ പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങളും വാക്കുകളുമാണ് ശ്രദ്ധ നേടുന്നത്.
ടൈം 100 ഇംപാക്ട് 2022 അവാര്‍ഡ്‌സിലാണ് ബ്രോണ്‍സ് ഗോള്‍ഡന്‍ കേപ് ഗൗണില്‍ ആലിയ എത്തിയത്. സിംഗപ്പൂരില്‍ ഞായറാഴ്ച നടന്ന പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ആലിയ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.1.8 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഇന്ത്യന്‍ ഡിസൈനര്‍മാരായ ഗൗരി, നൈനിക എന്നിവരുടെ ലേബലില്‍ നിന്നുള്ളതാണ് ഈ വസ്ത്രം. ലൈറ്റ് ആക്‌സസറീസ് ആണ് പെയര്‍ ചെയ്തിട്ടുള്ളത്.
അവാര്‍ഡ് ലഭിച്ച നടി അവാര്‍ഡ് കൈയ്യില്‍ വാങ്ങിയതിന് ശേഷം തന്റെ സന്തോഷവും ഇതിനെല്ലാം പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്കുള്ള നന്ദിയും നടി രേഖപ്പെടുത്തി. മാത്രമല്ല ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര വേദിയില്‍ നിന്നും ഇങ്ങനൊരു അംഗീകാരം നേടിയതില്‍ അഭിമാനംകൊള്ളുന്നതായും നടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇതിനിടയിലാണ് വയറ്റിലുള്ള കുഞ്ഞും സന്തോഷിക്കുന്നുണ്ടെന്ന് നടി കൂട്ടിച്ചേര്‍ത്തത്.
എന്റെ രാജ്യത്തിന്റെ പ്രതിനിധിയായി ഇന്ന് രാത്രി ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നെയും എന്റെ കരിയറിനെയും ഒരുപോലെ കെട്ടിപ്പടുത്ത രാജ്യമാണ്. ഒരു രാജ്യമെന്ന നിലയില്‍ അതിന്റെ വൈവിധ്യങ്ങളിലൂടെ ഇന്ത്യയ്ക്ക് മറ്റുള്ളതിനെക്കാളും പ്രധാന്യമുണ്ട്. ഇത് തന്നെ ലോകമെമ്പാടും പാടാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഗാനമാണ്.
എന്നെ ഈ ലോകത്തിലേക്ക് എത്തിച്ച എന്റെ മമ്മിയ്ക്കും പപ്പയ്ക്കും നന്ദി. സഹോദരി ഷാഹീനാണ് എന്റെ ആശയങ്ങള്‍ ലോകത്തിലേക്ക് എത്തിക്കാന്‍ സഹായിച്ചത്. എന്റെ ഭര്‍ത്താവ് രണ്‍ബീര്‍... എല്ലാവരോടും നന്ദിയുണ്ട്. സാധ്യമായ എല്ലാ വിധത്തിലും ഞാനത് തുടരുമെന്ന് തന്നെ പ്രതീക്ഷിക്കുകയാണ്. അവസാനമായി എന്നില്‍ സ്വാധീനം ചെലുത്തിയൊരാള്‍ കൂടിയുണ്ട്. ഇന്ന് ഈ രാത്രി അവാര്‍ഡ് വാങ്ങിയതിന് ശേഷം സംസാരിക്കുമ്പോഴും നിരന്തരം എന്നെ ചവിട്ടിക്കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞും ആത്മാര്‍ഥമായൊരു സ്വാധീനം ചെലുത്തിയിട്ടുണ്ട്'- ആലിയ പറയുന്നു.