Latest News

ചിത്രത്തിലുള്ള മോഹന്‍ലാല്‍ മാത്രം; ഒരു ഫ്‌ളാറ്റിനകത്താണ് ചിത്രം ഷൂട്ട് ചെയ്തത്; നിങ്ങള്‍ ലാഗ് എന്ന് പറയും;മോഹന്‍ലാലിന്റെ പുതിയ ചിത്രം എലോണ്‍ തിയേറ്ററില്‍ ഇറക്കാന്‍ പറ്റാത്തതിന് കാരണം പറഞ്ഞ് ഷാജി കൈലാസ്

Malayalilife
ചിത്രത്തിലുള്ള മോഹന്‍ലാല്‍ മാത്രം; ഒരു ഫ്‌ളാറ്റിനകത്താണ് ചിത്രം ഷൂട്ട് ചെയ്തത്; നിങ്ങള്‍ ലാഗ് എന്ന് പറയും;മോഹന്‍ലാലിന്റെ പുതിയ ചിത്രം എലോണ്‍ തിയേറ്ററില്‍ ഇറക്കാന്‍ പറ്റാത്തതിന് കാരണം പറഞ്ഞ് ഷാജി കൈലാസ്

ഷാജി കൈലാസ് - മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിക്കുന്ന 'എലോണ്‍' എന്ന സിനിമ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 12 വര്‍ഷത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം തിയറ്റര്‍ റിലീസ് ചെയ്യില്ലെന്നാണ് സംവിധായകനായ ഷാജി കൈലാസ് പറയുന്നത്.

എലോണില്‍ ഫ്രെയിം ടു ഫ്രെയിം മോഹന്‍ലാല്‍ മാത്രമാണ്. കൊവിഡ് സമയത്ത് ഒരു ഫ്‌ലാറ്റിനകത്താണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ പറ്റില്ല, കാരണം നിങ്ങള്‍ ലാഗ് എന്ന് പറയും. 

വേറൊരു മൂഡിലെടുത്ത സിനിമയാണ് എലോണ്‍. രണ്ട് തിയേറ്ററിലെങ്കിലും റിലീസ് ചെയ്ത് നോക്കാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നുണ്ട്'- ഷാജി കൈലാസ് പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണിത്.2009ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'ലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.എലോണ്‍' ഒ.ടി.ടി റിലീസ് ആണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. 

alone wont release theatrically shaji kailas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES