Latest News

അല്‍ഫോന്‍സ് പുത്രന്റെ മകന്റെ നാലാം പിറന്നാള്‍; ആഘോഷത്തില്‍ താരമായി നസ്രിയ

Malayalilife
അല്‍ഫോന്‍സ് പുത്രന്റെ  മകന്റെ  നാലാം പിറന്നാള്‍; ആഘോഷത്തില്‍ താരമായി നസ്രിയ

2013ല്‍ 'നേരം' എന്ന നിവിന്‍ പോളി-നസ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. 2015 ല്‍ നിവിന്‍ പോളിയെ തന്നെ നായകനാക്കി 'പ്രേമം' എന്ന സിനിമയൊരുക്കിയതോടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറെ ശ്രദ്ധനേടിയ സംവിധായകനായി അദ്ദേഹം മാറി. മൂന്നു നായികമാര്‍ അണിനിരന്ന 'പ്രേമ'ത്തിലൂടെ സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന്‍ എന്നീ മൂന്ന് നായികമാരേയും അല്‍ഫോണ്‍സ് സിനിമയിലേക്ക് എത്തിച്ചിരുന്നു. പ്രേമത്തില്‍ ചെറുതെങ്കിലും സുപ്രധാന വേഷത്തിലും അല്‍ഫോണ്‍ എത്തിയിരുന്നു. പ്രേമത്തില്‍ അല്‍ഫോണ്‍ നിറഞ്ഞാടിയ റോണി വര്‍ഗീസ് ഇന്നും പ്രേക്ഷകമനസിലുണ്ട്.

2015 ഓഗസ്റ്റിലായിരുന്നു അല്‍ഫോന്‍സ് പുത്രന്റെയും ഭാര്യ അലീനയുടെയും വിവാഹം നടന്നത്. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനകം തന്നെ ഏതന്‍, ഏയ്ന എന്നിങ്ങനെ രണ്ടു മക്കളുടെ അച്ഛനാകാനുള്ള ഭാഗ്യവും അല്‍ഫോണ്‍സിനുണ്ടായി. ഒരു മാസം മുമ്പ് അലീനയ്ക്കും മക്കള്‍ക്കുമൊപ്പം തങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങള്‍ അല്‍ഫോണ്‍സ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അല്‍ഫോന്‍സിന്റെ മകന്‍ ഏതന്റെ പിറന്നാള്‍ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായി മാറുന്നത്. ഏതന്റെ നാലാം പിറന്നാള്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. വീട്ടില്‍ വച്ച് നടന്ന പിറന്നാളില്‍ താരമായത് നടി നസ്രിയ തന്നെയാണ്.

യുവ എന്ന ആല്‍ബത്തിലൂടെ നസ്രിയയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് അല്‍ഫോന്‍സാണ്. നസ്രിയയെ നായികയാക്കി അല്‍ഫോന്‍സ് സംവിധാനം ചെയ്ത നേരവും ബോക്സ് ഓഫീസ് തകര്‍ത്ത സിനിമയായിരുന്നു. ഈ അടുപ്പവും സ്നേഹവും നസ്രിയയ്ക്ക് അല്‍ഫോന്‍സിനോടും കുടുംബത്തൊടൊപ്പവുമുണ്ട്. സുഹൃത്തുക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം കൂടിയാണ് നസ്രിയ. പൃഥ്വിരാജ് ഭാര്യ സുപ്രിയ, ദുല്‍ഖറും ഭാര്യ അമാല്‍ എന്നിവരായും നസ്രിയ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും മക്കള്‍ നച്ചുമാമി എന്നാണ് നസ്രിയയെ വിളിക്കുന്നത് പോലും. ഏതന്റെ ബര്‍ത്ത് ഡേയില്‍ സന്തോഷത്തോടെ പങ്കെടുത്ത് കുഞ്ഞിന് ആശംസകള്‍ നേരുന്ന നസ്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നസ്രിയയ്ക്കൊപ്പം സഹോദരന്‍ നവീനെയും വീഡിയോയില്‍ കാണാം. ഫഹദിനെ കേന്ദ്രകഥാപാത്രമാക്കി പാട്ട് എന്ന സിനിമയാണ് അല്‍ഫോന്‍സ് അടുത്തതായി സംവിധാനം ചെയ്യുന്നത്.

alphonse puthren son birthday celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES