Latest News

ഡബ്ല്യു.സി.സിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്; അതിന് വേണ്ട കാര്യങ്ങള്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്;  ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്താന്‍ താന്‍ ആരുമല്ല; ഭവ്നിന്ദര്‍ സിംഗുമായുള്ള വിവാഹ വാര്‍ത്തയെക്കുറിച്ച് തികച്ചും പേഴ്‌സണലായിട്ടുള്ള കാര്യമെന്ന മറുപടി;  'ദി ടീച്ചര്‍' എന്ന സിനിമയുടെ പ്രസ് മീറ്റിനെത്തിയ നടിയുടെ വാക്കുകള്‍ ഇങ്ങനെ

Malayalilife
ഡബ്ല്യു.സി.സിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്; അതിന് വേണ്ട കാര്യങ്ങള്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്;  ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്താന്‍ താന്‍ ആരുമല്ല; ഭവ്നിന്ദര്‍ സിംഗുമായുള്ള വിവാഹ വാര്‍ത്തയെക്കുറിച്ച് തികച്ചും പേഴ്‌സണലായിട്ടുള്ള കാര്യമെന്ന മറുപടി;  'ദി ടീച്ചര്‍' എന്ന സിനിമയുടെ പ്രസ് മീറ്റിനെത്തിയ നടിയുടെ വാക്കുകള്‍ ഇങ്ങനെ

ലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ നടിയാണ് അമല പോള്‍. വേറിട്ട കഥാപാത്രങ്ങളിലൂടെ നായികയായി തിളങ്ങിയ അമല അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്നതിനിടെയും നടിമലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.  'ദി ടീച്ചര്‍' എന്ന സിനിമയിലൂടെയാണ് അഞ്ച് വര്‍ഷത്തിന് ശേഷം അമല മലയാളത്തിലേക്ക് എത്തുന്നത്. 

ദി ടീച്ചര്‍ സിനിമുടെ പ്രസ് മീറ്റിനിടെ നടി് ഈ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.'ഭവ്നിന്ദര്‍ സിംഗുമായുള്ള വിവാഹം കഴിഞ്ഞെന്നുള്ള കാര്യത്തെ കുറിച്ചാണ്, അത്തരം വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോ' എന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ അമലയോട് ചോദിച്ചത്.

അത് തികച്ചും പേഴ്‌സണലായിട്ടുള്ള കാര്യമാണ്. നമ്മളിവിടെ സിനിമയുടെ പ്രസ് മീറ്റിന് വന്നതാണല്ലോ, അപ്പോള്‍ അത് ചെയ്യാം'' എന്നായിരുന്നു താരത്തിന്റെ മറുപടി. 

മലയാള സിനിമയില്‍ ഡബ്ല്യുസിസി പോലൊരു കൂട്ടായ്മയെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നും സംഘടനയുടെ ഭാഗമാകാന്‍ താല്പര്യമുണ്ടോ എന്നതിനും മറുപടിയായി ഡബ്ല്യുസിസി പോലൊരു കൂട്ടായ്മ വളരെ നല്ലതാണെന്നും  ഡബ്ല്യുസിസിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അവര്‍ അതിനായി പരിശ്രമിക്കുകയാണ്. ആ സംഘടനയെ വിലയിരുത്താനോ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആരുമല്ല എന്നും  മറുപടി നല്കി.

ഒരു സംഘടന ഉണ്ടാക്കിയിട്ടാണ് താന്‍ മറ്റൊരു സംഘടനയെ വിലയിരുത്തുന്നതെങ്കില്‍ അതിനൊരു അര്‍ത്ഥമുണ്ടെന്ന് പറയാം. അവര്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നുള്ളത് താന്‍ നോക്കുന്നില്ല. ലക്ഷ്യങ്ങള്‍ നിറവേറ്റാനുണ്ട്, അവരുടെ മികച്ചത് അവര്‍ ശ്രമിക്കുന്നുണ്ട്, ചെയ്യുന്നുണ്ട്. അത് നല്ല കാര്യമാണ് എന്നാണ് അമല പറയുന്നത്.

Read more topics: # അമല പോള്‍
amala paul about wcc

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES