Latest News

സ്വിം സ്യൂട്ടണിഞ്ഞ് അതീവ ഗ്ലാമറസായി അമലാ പോള്‍; മാലിദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
സ്വിം സ്യൂട്ടണിഞ്ഞ് അതീവ ഗ്ലാമറസായി അമലാ പോള്‍; മാലിദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

തെന്നിന്ത്യയുടെ സൂപ്പര്‍ നായികയാണ് അമലാ പോള്‍. മലയാളത്തിന് പുറമേ തമിഴകത്തും തെലുങ്കിലും താരം വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടി സിനിമാ തിരക്കുകള്‍ക്കിടെ വീണ് കി്ട്ടിയ ഇടവേളയില്‍ മാലിദ്വിപീലേക്ക് പറന്നിരിക്കുകയാണ്.സാമൂഹിക മാധ്യമത്തിലും സജീവമാണ് നടി അവിടെ നിന്നുമുള്ള ചിത്രങ്ങള്‍ പങ്ക് വ്ക്കാറുണ്ട്. 

ഇപ്പോളിതാ ഏറ്റവും പുതിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് അമല പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്,

മ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ആണ് അമല പോളിന്റെ പുതിയ ചിത്രം. അതിരന്‍ ഫെയിം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രവും അമല പോളിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ബ്ലെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലും അമല പോള്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തമിഴ് ത്രില്ലര്‍ ചിത്രം കാടെവര്‍ ആണ് ഒടുവില്‍ റിലീസ് ചെയ്ത അമല പോള്‍ ചിത്രം. ഡിസ്‌നി ഹോട്ട് സ്റ്റാറിലായിരുന്നു ചിത്രത്തിന്റെ റിലീസ്. അമല പോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല പോള്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. അമല പോള്‍ നായികയായി റിലീസ് ചെയ്യാനുള്ള ചിത്രം 'അതോ അന്ത പറവൈ പോല' ആണ്. വിനോദ് കെ.ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

Read more topics: # അമലാ പോള്‍.
amala paul share her swimsuit photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES