Latest News

വിവാഹം കഴിക്കാത്ത ഇവര്‍ ഇങ്ങനെ കെട്ടിപിടിച്ചും ഉമ്മ വെച്ചും ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ഇത് കാണില്ലേ? ഇങ്ങനെയൊക്കെ ജീവിക്കുന്നത് കൊണ്ടായിരുന്നോ ആദ്യ വിവാഹം ഡിവോഴ്‌സ് ആയത്; ഗോപി സുന്ദറിനും അമൃതക്കും നേരെ വിമര്‍ശന പെരുമഴ; മറുപടി നല്കി ഗോപിയും

Malayalilife
വിവാഹം കഴിക്കാത്ത ഇവര്‍ ഇങ്ങനെ കെട്ടിപിടിച്ചും ഉമ്മ വെച്ചും ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ഇത് കാണില്ലേ? ഇങ്ങനെയൊക്കെ ജീവിക്കുന്നത് കൊണ്ടായിരുന്നോ ആദ്യ വിവാഹം ഡിവോഴ്‌സ് ആയത്;  ഗോപി സുന്ദറിനും അമൃതക്കും നേരെ വിമര്‍ശന പെരുമഴ; മറുപടി നല്കി ഗോപിയും

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് അമൃത സുരേഷും ഗോപി സുന്ദറും. വിമര്‍ശനങ്ങള്‍ ഒരു വശത്തൂടെ നടക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പോസ്റ്റുമായി ഈ താരങ്ങള്‍ എത്താറുണ്ട്. 
ഇപ്പോഴിതാ, ഇരുവരും ദുബൈയിലാണ് ഉള്ളത്. ദുബൈയില്‍ ഇരുവരും ചേര്‍ന്നുള്ള മനോഹര നിമിഷങ്ങള്‍ ഓരോന്നും ഇവര് പങ്ക് വക്കുന്നുമുണ്ട്.

അമൃതയ്ക്കൊപ്പമുള്ള ഒരു പ്രണയം നിറഞ്ഞ വീഡിയോ കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ദുബായില്‍ നിന്നും പകര്‍ത്തിയതാണ് വീഡിയോ.അമൃതയെ ചുംബിച്ച ശേഷം ഇരുവരും ഓടി വരുന്നതാണ വീഡിയോയില്‍. അമൃതയ്ക്ക് പിന്നാലെയാണ് ഗോപി സുന്ദറും ദുബായിലെത്തിയത്. 

ലവ് ഓഫ് മൈ ലൈഫ് എന്ന തലക്കൊട്ടോടെയാണ് അമൃതയ്ക്കൊപ്പമുളള പ്രണയാര്‍ദ്രമായ വീഡിയോ ഗോപി സുന്ദര്‍ പങ്കിട്ടത്. റീല്‍ഡ് വീഡിയോ വൈറലായതോടെ കമന്റുകളും വിമര്‍ശനങ്ങളും കുമിഞ്ഞുകൂടിയിരുന്നു.

ഗോപിയേയും അമൃതയേയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റുകള്‍ വരുന്നത്. 'പ്രണയം അത് നമ്മുടെ ചോയിസാണ്. മറ്റുള്ളതൊന്നും വിഷയമാക്കേണ്ടതില്ല, എത്രനാള്‍ കാണുമോ എന്തോ?, വിവാഹം കഴിക്കാത്ത ഇവര്‍ ഇങ്ങനെ കെട്ടിപിടിച്ചും ഉമ്മ വെച്ചും ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ഇത് കാണില്ലേ?.' 'അവര്‍ക്കിത് പേര് ദോഷം അല്ലേ. എന്താണ് കല്യാണം കഴിച്ചാല്‍.....? പിന്നെ എന്തായാലും പ്രശ്‌നം ഇല്ലല്ലോ.! ഇങ്ങനൊക്കെ ജീവിക്കുന്നത് കൊണ്ടായിരുന്നോ ആദ്യ വിവാഹം ഡിവോഴ്‌സ് ആയത്...?.എന്നിങ്ങനെ പോകുന്നു വിമര്‍ശകരുടെ ചോദ്യങ്ങള്‍...


ഗോപി സുന്ദര്‍ പതിവ് പോലെ തന്നെ ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെയുള്ള മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.നീ നിന്റെ തല അധികം ഇതിനു വേണ്ടി ചൂടാക്കേണ്ട കാര്യമില്ല. നിന്റെ കാര്യം നോക്കൂ എന്നാണ് ഗോപി നല്‍കിയ ഒരു മറുപടി

 

amrita and gopi sundar dubai video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES