Latest News

സോഷ്യല്‍മീഡിയയില്‍ വിവാദങ്ങള്‍ ഉയരുമ്പോഴും യാത്രകളില്‍ സന്തോഷം കണ്ടെത്തി അമൃതയും ഗോപീസുന്ദറും; ഹൈദരാബാദിലെ ചാര്‍മിനാറിന്റെ മുമ്പില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്ക് വച്ച് താരങ്ങള്‍

Malayalilife
സോഷ്യല്‍മീഡിയയില്‍ വിവാദങ്ങള്‍ ഉയരുമ്പോഴും യാത്രകളില്‍ സന്തോഷം കണ്ടെത്തി അമൃതയും ഗോപീസുന്ദറും; ഹൈദരാബാദിലെ ചാര്‍മിനാറിന്റെ മുമ്പില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്ക് വച്ച് താരങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ യാത്രകളില്‍ സന്തോഷം കണ്ടെത്തുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയും ഗോപി സുന്ദറും ഇപ്പോള്‍ ഹൈദരാബാദിലാണ് ഉള്ളത്. ഹൈദരാബാദിലെ ചാര്‍മിനാറിന്റെ മുമ്പില്‍ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് അമൃത ഇന്‍സ്റ്റയില്‍ പങ്ക് വച്ചത്. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാര്‍മിനാറിന്റെ സൗന്ദര്യത്തെയും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ ചിത്രങ്ങള്‍.

ഒരുപാട് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമാണെന്ന് അമൃത മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗോപി സുന്ദറുമായുള്ള വിവാഹ ശേഷം നിരവധി യാത്ര വിശേഷങ്ങള്‍ അമൃത പങ്കുവെക്കാറുമുണ്ട്.വിവാഹം കഴിഞ്ഞുവെന്നും ഒരുമാസം കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം അമൃത തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചെറിയ പ്രൊമോ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനൊപ്പം, തന്റെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ ഉടനെ സംഭവിക്കാന്‍ പോവുകയാണെന്ന് അമൃത പറഞ്ഞിരുന്നു. പിന്നാലെ കിടിലനൊരു വീഡിയോ ആണ് അമൃതയും ഗോപിയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പരസ്പരം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ തയ്യാറെടുക്കുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്.

ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നതും. വീഡിയോക്ക് പിന്നില്‍ അമൃതയും ഗോപിയും ആദ്യമായി ചെയ്യുുന്ന മ്യൂസിക് ആല്‍ബം ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

തന്റെ ജിവിതത്തിലെ തീരുമാനങ്ങള്‍ക്കെല്ലാം ആദ്യം അനുവാദം മകളായ പപ്പുവില്‍ നിന്നാണ് വാങ്ങാറുള്ളതെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗോപി സുന്ദറുമായി ഇഷ്ടത്തിലായപ്പോഴും ആദ്യം പാപ്പുവിനോടാണ് പറഞ്ഞത്. അവള്‍ക്കും കൂടി ഓക്കെ ആയതിന് ശേഷമാണ് തീരുമാനം എടുത്തത്. തന്റെ രഹസ്യങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്ന ഏറ്റവും പ്രിയപ്പെട്ട ആളും മകളാണെന്നും അമൃത പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

Read more topics: # അമൃത സുരേഷ്
amrutha suresh with gopi sunder

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES