പുതിയ ചിത്രങ്ങളെപ്പറ്റിയും, അഭിനോതാക്കളുടെ പ്രകടനത്തെക്കുറിച്ചെല്ലാം അനൂപ് തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിക്കാറുണ്ട്. അത്തരത്തിലുളള ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഭാവങ്ങളെ പോലും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അനൂപ് മേനോന്‍ റോഷാക്ക് കണ്ട അനുഭവം പങ്കുവെച്ചത്. ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും വലിയ നടനാണ് മമ്മൂട്ടി എന്നും ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്‍കുന്ന ആ പോസും നോട്ടങ്ങളും, മോഡുലേഷനിലെ കയ്യൊപ്പുകളും ചിരിയെ കുറിച്ചും അനൂപ് മേനോന്‍ കുറിച്ചു.
റോഷാക്ക് കണ്ടു. മമ്മൂക്കാ ഈ മണ്ണ് കണ്ട ഏറ്റവും വലിയ നടന്‍ നിങ്ങളാണ്. വൈകാരിക നിമിഷങ്ങള്‍ അഭിനയിച്ച് അതു അവസാനിപ്പിക്കുന്ന രീതി, ഓരോ രംഗങ്ങളിലെ നോട്ടങ്ങള്‍,ചെറിയ പുഞ്ചിരികള്‍ അങ്ങനെ സ്വന്തം കലയില്‍ നേടിയെടുക്കുന്ന അധിപത്യമാണിത്. കെട്ടിയോളാണ് മാലാഖ; പോലുളള സിനിമയ്ക്കു ശേഷം അന്തര്‍ദേശീയ നിലവാരമുളള സിനിമ സൃഷ്ടിച്ച നിസാം ബഷീറിനോട് ബഹുമാനം മാത്രം; അനൂപ് കുറിക്കുന്നു.
ഫസ്റ്റ് ലുക്ക് പുറത്തുവന്നതു മുതല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുെ ടറോഷാക്ക് റോഷാക്കിന്റ ലോകത്തേക്കുള്ള ആദ്യകാഴ്ച തന്നെ അത്രയേറെ ഇംപ്രസീവ് ആയിരുന്നു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നു നേടിയത്. നവംബര്‍ പതിനൊന്ന് മുതല്‍ ചിത്രം ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്.
സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ മമ്മൂട്ടി കമ്പനി അവതരിപ്പിച്ച ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ആസിഫ് അലി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു. ഒക്ടോബര്‍ 7 നാണ് ചിത്രം റിലീസിനെത്തിയത്.