Latest News

തൂവെള്ള വസ്ത്രത്തില്‍ സുന്ദരിയായി പ്രണയഗാനത്തിന് ചുവടുവച്ച് അനുസിത്താര; ലവ് ആക്ഷന്‍ ഡ്രാമയിലെ സുന്ദരഗാനത്തിന് ചുവടുവക്കുന്ന പ്രിയ നടിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
തൂവെള്ള വസ്ത്രത്തില്‍ സുന്ദരിയായി പ്രണയഗാനത്തിന് ചുവടുവച്ച് അനുസിത്താര; ലവ് ആക്ഷന്‍ ഡ്രാമയിലെ സുന്ദരഗാനത്തിന് ചുവടുവക്കുന്ന പ്രിയ നടിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

തൂവെള്ള വസ്ത്രത്തില്‍ സുന്ദരിയായി പ്രണയഗാനത്തിന് ചുവടുവക്കുന്ന അനുസിത്താരയുടെ വീഡിയോ വൈറലാകുന്നു.നയന്‍താര തകര്‍ത്തഭിനയിച്ച 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. അനു സിത്താര പങ്ക്  വച്ച വീഡിയോ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായിരിക്കുന്നത്.

വീഡിയോയ്ക്ക് ഇതിനോടകം പന്ത്രണ്ടായിരത്തിലധികം റിയാക്ഷനുകളും അഞ്ഞൂറോളം ഷെയറുകളും ആയിരത്തോളം കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. എന്താ ഈ സൗന്ദര്യത്തിന്റെ രഹസ്യം, പതിവുപോലെ ഭര്‍ത്താവ് വിഷ്ണു തന്നെയാവാം ക്യാമറയ്ക്ക് പിന്നില്‍ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

'മാമാങ്കം' ആയിരുന്നു അനു സിത്താരയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. എം പദ്്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ചത്. ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

anu sithara dance virul vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES