മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 68-ാം ജന്മദിനമാണ്. നിരവധി പേര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തുന്നുമുണ്ട്. അക്കൂട്ടത്തില്‍ നടി അനു സിത്താരയുടെ പിറന്നാള്‍ ആശംസയും വ്യത്യസ്തമായിരിക്കുകയാണ്. 'ഹാപ്പി ബര്‍ത്ത്ഡെ മമ്മൂക്ക'എന്നെഴുതിയ ചുരിദാറിന്റെ ഷാള്‍ വീശിക്കാണിക്കുന്ന വീഡിയോയാണ് അനു സിത്താര പങ്കുവെച്ചത്. ഇതില്‍ മമ്മുട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും കാണാം
മമ്മൂട്ടി ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഷെയര്‍ ചെയ്തവരുടെ കൂട്ടത്തില്‍ നടന്‍ അജു വര്‍ഗ്ഗീസുമുണ്ട്.