Latest News

ബുംറയെ കുറിച്ചുള്ള ചോദ്യം; സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മല്ലു സുന്ദരി; അനുപമ പരമേശ്വരന്റെ തടിതപ്പല്‍ രാക്ഷസുഡു എന്ന സിനിമയുടെ പ്രചരണ പരിപാടിക്കിടെ; താരം അണ്‍ഫോളോ ചെയ്തതിലുള്ള വിഷമമായിരിക്കുമെന്ന് ആരാധകര്‍

Malayalilife
ബുംറയെ കുറിച്ചുള്ള ചോദ്യം; സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മല്ലു സുന്ദരി; അനുപമ പരമേശ്വരന്റെ തടിതപ്പല്‍ രാക്ഷസുഡു എന്ന സിനിമയുടെ പ്രചരണ പരിപാടിക്കിടെ; താരം അണ്‍ഫോളോ ചെയ്തതിലുള്ള വിഷമമായിരിക്കുമെന്ന് ആരാധകര്‍


ന്ത്യയുടെ ബൗളിങ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നവരുടെ കൂട്ടത്തില്‍ നടി അനുപമ പരമേശ്വന്‍ ഇടംപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആ സമയത്ത് ബുംറയുടെ ട്വിറ്റര്‍ പേജിലെ ഫോളോ ലിസ്റ്റില്‍ 25 പേരാണുണ്ടായത്. അതിലെ ഏക നടി അനുപമ പരമേശ്വരനായിരുന്നു. ഇതെ തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യം ഇതില്‍ പ്രതികരിക്കാന്‍ മടികാണിച്ച നടി പിന്നീട് പ്രതികരിച്ചിരുന്നു. ബുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നുമായിരുന്നു അനുപമയുടെ മറുപടി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ പ്രതികരണം.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബുംറയുടെ ഫോളോ ലിസ്റ്റില്‍ നിന്ന് അനുപമ പെട്ടെന്ന് അപ്രത്യക്ഷയായി. നിലവില്‍ 24 പേരെയാണ് ബുംറ ഫോളോ ചെയ്യുന്നത്. ഇതും വലിയ ചര്‍ച്ചയായി. രാക്ഷസുഡു എന്ന സിനിമയുടെ പ്രചരണ പരിപാടിക്കിടെ അനുപമയോട് ചിലര്‍ ബുംറയെക്കുറിച്ച് ചോദിച്ചു. തനിക്ക് ഇതെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടകൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അനുപമ.

തമിഴ്ചിത്രം രക്ഷസന്റെ തെലുങ്കു റീമേക്കാണ് രാക്ഷസുഡു. വിഷ്ണു വിശാലും അമല പോളുമാണ് തമിഴില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തെലുങ്കില്‍ ബെല്ലാകൊണ്ട ശ്രീനിവാസനാണ് നായകന്‍. അമല അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കില്‍ അനുപമ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 2 ന് പുറത്തിറങ്ങും.

anupama parameswaran jasprit bumrah friendship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES