Latest News

ജോണി ആന്റണിയും ഷീലാമ്മയും ലെനയും നടി ദേവയാനി ഒത്തുചേര്‍ന്നൊരു കുടുംബ ഫോട്ടോ;'അനുരാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
ജോണി ആന്റണിയും ഷീലാമ്മയും ലെനയും നടി ദേവയാനി ഒത്തുചേര്‍ന്നൊരു കുടുംബ ഫോട്ടോ;'അനുരാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍

സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളെ അണിനിരത്തി ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി അനുരാഗം ടീം. തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരവും സംവിധായകനുമായ ജോണി ആന്റണി, 'ക്വീന്‍', 'കളര്‍പടം' തുടങ്ങിയ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ ജോസ്, '96' സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ ഗൗരി കിഷന്‍, നടി ഷീല, ദേവയാനി, ലെന എന്നീ താരങ്ങളെ കാണിച്ചു കൊണ്ടാണ് അനുരാഗത്തിന്റെ വരവ് അണിയറക്കാര്‍ അറിയിക്കുന്നത്.

ലക്ഷ്മി നാഥ് ക്രിയേഷന്‍സ് & സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധിഷ് എന്‍, പ്രേമചന്ദ്രന്‍ എ ജി എന്നിവര്‍ നിര്‍മിച്ചു, പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് നിലമ്പുര്‍ സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിന്‍ ജോസ് തന്നെയാണ്.

വ്യത്യസ്തമായ ഒരു കാസ്റ്റിങ്ങില്‍ ''അനുരാഗം'' ഒരുങ്ങുമ്പോള്‍ ഒരു പുതുമ നിറഞ്ഞ, മനസ് നിറക്കുന്ന ചിത്രത്തിന്റെ എല്ലാ സാധ്യതകളും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ തെളിയുന്നുണ്ട്. ഇവരെ കൂടാതെ മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം സംഗീതപ്രാധാന്യം ഉള്ളതാണെന്ന് അണിയറക്കാര്‍ മുന്‍പ് അറിയിച്ചിരുന്നു. നവാഗതനായ ജോയല്‍ ജോണ്‍സ് സംഗീതവും, സുരേഷ് ഗോപി ഛായഗ്രഹണവും, ലിജോ പോള്‍ എഡിറ്റിംഗും, അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിക്കുന്നു. വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹന്‍ കുമാര്‍, ടിറ്റോ പി.തങ്കച്ചന്‍ എന്നിവരാണ്. പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍- സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ്- മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ബിനു കുര്യന്‍, നൃത്ത സംവിധാനം- റീഷ്ധാന്‍ അബ്ദുല്‍ റഷീദ്, അനഘ മറിയ വര്‍ഗീസ്, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവിഷ് നാഥ്, ഡിഐ- ലിജു പ്രഭാകര്‍, വി എഫ് എക്‌സ്- എഗ് വൈറ്റ്, സ്റ്റില്‍സ്- ഡോണി സിറില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & പിആര്‍ഒ- വൈശാഖ് സി. വടക്കേവീട്, പിആര്‍ഒ- എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്.

Read more topics: # അനുരാഗം,#
anuragam movie first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES