Latest News

'മമ്മൂട്ടി സര്‍ എന്ന ഇതിഹാസം'; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബിഗ്‌ബോസ് താരം അര്‍ച്ചന സുശീലന്‍; ഏതാ ഈ പയ്യനെന്ന് ആരാധകരും 

Malayalilife
'മമ്മൂട്ടി സര്‍ എന്ന ഇതിഹാസം'; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബിഗ്‌ബോസ് താരം അര്‍ച്ചന സുശീലന്‍; ഏതാ ഈ പയ്യനെന്ന് ആരാധകരും 

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് റോളില്‍ തിളങ്ങിയ താരമാണ് അര്‍ച്ചന സുശീലന്‍. ബിഗ് ബോസ് മലയാളത്തിലെത്തിയതോടെയാണ് താരത്തിന് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്.  വില്ലത്തി വേഷങ്ങളില്‍ തിളങ്ങിയതിനൊപ്പം പ്രേക്ഷകരുടെ വെറുപ്പും സ്‌നേഹവും ഒരു പോലെ സമ്പാദിച്ച താരമെന്ന് അര്‍ച്ചനയെ വിശേഷിപ്പിച്ചാലും തെറ്റില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ മുഖവുമായി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് അര്‍ച്ചനയെന്ന സാധാരണക്കാരിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ബിഗ്‌ബോസിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. ഇപ്പോഴിതാ ജീവിതത്തിലെ വലിയ സ്വപ്‌നം സഫലമായതിന്റെ ത്രില്ലിലാണ് താരം. മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അര്‍ച്ചന സുശീലന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ വീഡിയോയും അര്‍ച്ച പങ്കുവച്ചിട്ടുണ്ട്. ആശ ശരത്ത്, ഷംമ്‌ന കാസിം എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും അര്‍ച്ചന സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നു. ഒരു സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു. മമ്മൂട്ടി സര്‍ എന്ന ഇതിഹാസം എന്നാണ് അര്‍ച്ചന സുശീലന്‍ എഴുതിയിരിക്കുന്നത്.

archana susheelan shared selfi with mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES