സീരിയല്‍ ലോകത്തുനിന്നും വളര്‍ന്നു വരികയും വളരെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്ത താരമാണ് ആശാ ശരത്ത്. നടിയായും നര്‍ത്തകിയായും ഒരേ പോലെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരമാണ് ആശ ശരത്. ഇപ്പോഴിതാ ആശാ ശരത്തിന്റെ മകളും സിനിമയിലേക്ക് ചുവടുവച്ചിരിക്കുകയാണ്. അടുത്തിടെയാണ് മകള്‍ ഉത്തര ശരത്തിന്റെ വിവാഹ നിശ്ചയം കഴിയുന്നത്. ഇപ്പോള്‍ മകളുടെ വിവാഹത്തെക്കുറിച്ചും പുതിയ കാലത്തുളള പ്രണയത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് ആശ ശരത്ത്. മകളുടെ വിവാഹം അവളുടെ ഇഷ്ട പ്രകാരം തന്നെയാണെന്ന് നടത്തുന്നത് എന്ന് ആശ ശരത്ത് പറഞ്ഞു. ഇതിനിടയില്‍ വിവാഹ ശേഷം ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നുന്നതിനെക്കുറിച്ചും ആശ ശരത്ത് സംസാരിച്ചിരുന്നു.
ഞാന്‍ ശരത്ത് ചേട്ടനെ പ്രണയിച്ച് വിവാഹം കഴിച്ച ആളല്ല. കല്യാണം നിശ്ചയിച്ച ശേഷമാണ് ഞങ്ങള്‍ പ്രണയിച്ചത്. പതിനേഴ് വയസ്സില്‍ നിശ്ചയം കഴിഞ്ഞ് 18 വയസ്സിലാണ് വിവാഹം കഴിക്കുന്നത്. ആ ഒരു വര്‍ഷം വളരെ അധികം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വളരെ ഓപ്പണായി സംസാരിക്കാനുള്ള ഒരു സ്വാതന്ത്ര്യം ഞങ്ങള്‍ മക്കള്‍ക്ക് കൊടുത്തിട്ടുണ്ടായിരുന്നു. ഒരു ക്രഷ് തോന്നിയാല്‍ എന്നോട് വന്ന് പറയുന്ന രീതി ആയിരുന്നു മക്കള്‍ക്ക്. 'എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. എന്റെ മോള്‍ ഒരിക്കല്‍ ഒരാളെ ഇഷ്ടമാണെന്ന് സീരിയസ് ആയി വന്ന് പറഞ്ഞു. ഞാന്‍ അതിനുള്ള പ്രായം നിനക്കായോ നീ ഇപ്പോള്‍ കുട്ടിയല്ലേ ആലോചിച്ച് നോക്കാന്‍ ഞാന്‍ പറഞ്ഞു.
നിങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് അവര്‍ പറഞ്ഞു. എന്തുണ്ടെങ്കിലും എന്നോട് തുറന്ന് പറയുന്ന രീതി ആണ് മക്കള്‍ക്ക് ഉള്ളത്. ഉത്തരയോട് പറഞ്ഞത് നീ കല്യാണത്തിന് തയ്യാറാവുമ്പോള്‍ എന്നെ അറിയിക്കൂ എന്നാണ്. നിനക്കൊരു കൂട്ടുകാരന്‍ വേണമെന്ന് തോന്നുന്ന സമയത്ത് ഒന്നുകില്‍ നീ കണ്ടുപിടിക്കുക. അല്ലെങ്കില്‍ നീ എന്നോട് പറയുക. ഒരു ദിവസം ഞങ്ങളിങ്ങനെ ഡ്രൈവ് ചെയ്ത് പോവുമ്പോള്‍ പങ്കു എന്നോട് ചോദിച്ചു അമ്മാ, ഞാന്‍ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായമെന്ന്. അങ്ങനെ ഒരാളെ കണ്ട് പിടിച്ച് അവര്‍ തമ്മില്‍ അഞ്ചാറ് മാസം സംസാരിച്ച ശേഷമാണ് വിവാഹത്തിലേക്ക് കടക്കുന്നത്'
'വിവാഹം കഴിഞ്ഞത് കൊണ്ട് മറ്റൊരാളോട് പ്രണയം തോന്നുന്നില്ല എന്ന് പറയുന്നത് സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അതിന് സാധ്യത ഉണ്ട്. പക്ഷെ നമ്മളുടെ അതിര്‍ വരമ്പ് എവിടെ ആണ്. എവിടെ അത് നിര്‍ത്തണം എന്ന് നമ്മള്‍ മനസ്സില്‍ വരച്ച് വെക്കുന്നോ അവിടെയാണ് കുടുംബത്തിന്റെ ഭദ്രത' 'ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാല്‍ അതിന് പ്രായം ഒന്നും പ്രശ്‌നമല്ല എന്നാണ് ഞാന്‍ കരുതുന്നത്. അതൊക്കെ ഓരോ വ്യക്തികളുടെയും കാഴ്ച്ചപ്പാടാണ്. പ്രായം കുറഞ്ഞ ഒരു ആണ്‍കുട്ടി തന്നേക്കാള്‍ പ്രായംകൂടിയ പെണ്‍കുട്ടിയെ പ്രണയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ആശാ ശരത്ത് പറഞ്ഞു.
പണ്ട് കാലത്തായിരുന്നു ഇതൊക്കെ വലിയ പ്രശ്‌നമായി കരുതിയിരുന്നത്. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും ഒന്നും പ്രായം ഒരു പ്രശ്‌നമേ അല്ല. അതുപോലെ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമാണ് വിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ എന്നത്. അങ്ങനത്തെ ചോദ്യം തന്നെ ആവശ്യമില്ലെന്നും ആശാ ശരത്ത് പറഞ്ഞു. ആര്‍ക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതുകൊണ്ട് തന്നെ പ്രണയം തോന്നാനും സാധ്യതയുണ്ട്. കാരണം മനുഷ്യന്‍ മോണോഗമിക്ക് അല്ല, പോളിഗമിക്കാണ്.
ഞാന്‍ കല്ല്യാണം കഴിഞ്ഞ ഒരാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല. എന്നാല്‍ അവിടെയാണ് നമ്മള്‍ നമ്മുടെ അതിരുകള്‍ തീരുമാനിക്കേണ്ടത്. നമുക്ക് ഒരു കുടുംബമുണ്ടെന്നും നമ്മള്‍ കമ്മിറ്റഡാണെന്നും ചുറ്റിലും ഒരു സമൂഹമുണ്ടെന്നും നമ്മള്‍ ചിന്തിക്കണം. നമുക്ക് ചുറ്റും നമ്മള്‍ സ്വയം ഒരു വര വരച്ചുവെക്കണം അവിടെയാണ് കുടുംബഭദ്രതയിരിക്കുന്നതെന്നും ആശാ ശരത് പറഞ്ഞു.
ഭര്‍ത്താവിനൊപ്പമുള്ള ജീവിതം തൃപ്തമാണെങ്കില്‍ ഇത്തരം ചിന്തകള്‍ വരില്ല. എവിടെയെങ്കിലും ഒരു കുറവ് വരുമ്പോള്‍ ആണല്ലോ ആ സ്പേസിലേക്ക് മറ്റൊരാള്‍ കടന്ന് വരുന്നത്. 75 ശതമാനമെങ്കിലും ഒരു കുടുംബിനിയുടെയോ കുടുംബസ്ഥന്റെയോ മനസ്സിലേക്ക് പുതിയ ഒരാള്‍ക്ക് കടന്ന് വരാനുള്ള സ്പേസ് വളരെ കുറവ് ആയിരിക്കും'
എനിക്കിത് വരെ അങ്ങനെ പ്രണയം തോന്നിയിട്ടില്ല. തോന്നിയാല്‍ അപ്പോള്‍ നോക്കാം. ഞാനും ശരത്തേട്ടനും സുഹൃത്തുക്കളെ പോലെ ആണ്. എന്തും തുറന്ന് പറയാം. മനസ്സിലൊരു കള്ളം ശരത്തേട്ടന്‍ ആലോചിക്കുമ്പോള്‍ അത് അതിനേക്കാള്‍ മുമ്പ് എനിക്ക് മനസ്സിലാവുമെന്ന് ഞാന്‍ തമാശയ്ക്ക് പറയാറുണ്ട്. അതേപോലെ ശരത്തേട്ടനും.
മകള്‍ കല്യാണം വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചത് നീ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ, ബോയ്ഫ്രണ്ട് ഉണ്ടോ എന്നാണ്. ഇല്ല എന്നെനിക്ക് അറിയാമായിരുന്നു. അങ്ങനെ ഇരിക്കെയാണ് ബാംഗ്ലൂരില്‍ നിന്നും ആദിത്യ മേനോന്റെ പ്രൊപ്പോസല്‍ വന്നത്. ഇവര്‍ പല പ്രാവശ്യം കണ്ട് സംസാരിച്ചാണ് കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചത്. ഇളയമകള്‍ ലിംവിംഗ് ടുഗെദര്‍ വേണമെന്ന് പറഞ്ഞാല്‍ ഒരുപക്ഷെ താന്‍ സമ്മതിച്ചേക്കും എന്നും ആശ ശരത്ത് പറയുന്നു.
ഇതിനിടെ ആശ ശരത്തിന്റേയും ഭര്‍ത്താവിന്റേയും ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകളുടെ വിവാഹദിനത്തിലെ വീഡിയോയായിരുന്നു വിമര്‍ശനത്തിന് കാരണം.ഭര്‍ത്താവ് ശരത്തിനെ ആശ പിന്നിലേക്ക് തള്ളി മാറ്റുന്നവെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്.
സിനിമയിലായത് കൊണ്ടാല്‍ തന്നെ ഉറപ്പായും ആളുകള്‍ ശ്രദ്ധിക്കും. രണ്ട് അഭിപ്രായമൊക്കെ പറയും. നിശ്ചയത്തിന്റെ വീഡിയോ വന്നപ്പോഴും ആളുകള്‍ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അതൊക്കെ ശ്രദ്ധിക്കാറുണ്ടോ അതോ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണോ ചെയ്യാറുള്ളത്? എന്ന ചോദ്യത്തിനാണ് ആശ മറുപടി നല്‍കിയത്.
ഞാനത് ഒരിക്കലും ശ്രദ്ധിക്കാറില്ല. ഇന്ന് ഇവിടെ വന്നപ്പോഴാണ് ഒന്നു രണ്ടു പേര്‍ പറഞ്ഞത്. ഇതിലൊന്നും ഒരു കാര്യവുമില്ലപ്പാ. നമ്മളുടെ വീട്ടില്‍ നമ്മള്‍ എങ്ങനെയണെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നുമൊക്കെ നമ്മള്‍ക്ക് അറിയാവുന്ന കാര്യമല്ലേ. അത് നമ്മള്‍ ആരോടും ജസ്റ്റിഫൈ ചെയ്യേണ്ട കാര്യമില്ല. സത്യത്തില്‍ അവിടെ നടന്നത് എന്താണ്, ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്. പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നും.
അതു മാത്രമല്ല, ഭാര്യ മുന്നില്‍ നടക്കണമോ ഭര്‍ത്താവ് മുന്നില്‍ നടക്കണമോ മകള്‍ മുന്നില്‍ നടക്കണമോ അച്ഛന്‍ മുന്നില്‍ നടക്കണമോ എന്നതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. അതൊന്നും മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമല്ല. ശ്രദ്ധിക്കുകയാണെങ്കില്‍ അവര്‍ അഭിപ്രായം പറയേണ്ട കാര്യമല്ല. അത് കേള്‍ക്കണമോ വേണ്ടയോ എന്നത് നമ്മളുടെ തീരുമാനമാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ആശ പറയുന്നത്.
സത്യം പറഞ്ഞാല്‍ ഈ ട്രോളുകളൊക്കെ തീര്‍ത്തും അണ്‍റിലേറ്റഡ് ആയിരുന്നു. എന്‍ഗേജ്മെന്റിന്റെ സന്തോഷവും ആഘോഷവുമൊക്കെയായിരുന്നു ഞങ്ങളുടെ മനസില്‍. പക്ഷെ ഇങ്ങനെത്തൊരു ചര്‍ച്ചകളും മറ്റും കണ്ടു. പാട്രിയാര്‍ക്കിയെക്കുറിച്ചൊക്കെ കണ്ടു. ആ മാറ്റം നല്ലതാണെന്ന് മകളും പറയുന്നുണ്ട്.