Latest News

സ്വീഡനിലെ തെരുവിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി മനോഹരവും ശ്രുതിമധുരവുമായ ഇന്ത്യന്‍ സംഗീതം കട്ടു; അതെന്നെ എത്തിച്ചത് ആഘോഷങ്ങളുടെ വേദിയിലേക്ക്; ഇന്ത്യന്‍ സാംസ്‌കാരിക ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ച് ആശ ശരത് കുറിച്ചതിങ്ങനെ

Malayalilife
 സ്വീഡനിലെ തെരുവിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി മനോഹരവും ശ്രുതിമധുരവുമായ ഇന്ത്യന്‍ സംഗീതം കട്ടു; അതെന്നെ എത്തിച്ചത് ആഘോഷങ്ങളുടെ വേദിയിലേക്ക്; ഇന്ത്യന്‍ സാംസ്‌കാരിക ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ച് ആശ ശരത് കുറിച്ചതിങ്ങനെ

ശ ശരത്ത് ഭര്‍ത്താവിനൊപ്പം സ്വീഡനില്‍ അവധി ആഘോഷത്തിലാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്ക് വച്ച കുറിപ്പൊനൊപ്പം നടി ഇക്കാര്യം പങ്ക് വച്ചിരുന്നു. ഇപ്പോളിതാ നടി സ്റ്റോക്ക്ഹോമിലെ 'കുങ്സ്ട്രാഡ്ഗാര്‍ഡന്‍' തെരുവിലൂടെ നടന്നപ്പോള്‍ കൈവന്ന അപ്രതീക്ഷിത ഭാഗ്യത്തെക്കുറിച്ചാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. തെരുവിലൂടെനടക്കുമ്പോള്‍, മനോഹരവും ശ്രുതിമധുരവുമായ ഇന്ത്യന്‍ സംഗീതം ഞാന്‍ കേട്ടെന്നും ഇത് എനിക്ക് ഗൃഹാതുരമായ അനുഭൂതി നല്‍കി, ആ സംഗീതം എന്നെ എത്തിച്ചത് സ്റ്റോക്ക്‌ഹോമിലെ നമ്മുടെ ഇന്ത്യന്‍ സാംസ്‌കാരിക ആഘോഷങ്ങളുടെ വേദിയിലേക്കാണെന്നും നടി പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.
  
ഒരു ഇന്ത്യക്കാരിയും മലയാളിയും ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ശക്തി ലോകമെമ്പാടും പ്രതിധ്വനിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്'.- ഒരു വിഡിയോയ്ക്കൊപ്പം ആശ ശരത് കുറിച്ചു.

ഓണഘോഷത്തിന്റെ വേദിയില്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ടതിന്റെ സന്തോഷം താരം മറച്ചുവെച്ചില്ല. വീഡിയോയുടെ തുടക്കത്തില്‍ ആശ ശരത്തിനെയും തുടര്‍ന്ന് പരിപാടി നടക്കുന്ന സ്റ്റേജിലേയും ദൃശ്യങ്ങളുള്ള വീഡിയോയാണ് ആശ പങ്കുവെച്ചിരിക്കുന്നത്. താരത്തെ കാണാന്‍ കഴിഞ്ഞ സന്തോഷം അവിടുത്തെ മലയാളികള്‍ കമന്റിലൂടെ രേഖപ്പെടുത്തിയിട്ടുമുണ്ട്.  

സിനിമയില്‍ സജീവമാണ് ഇപ്പോള്‍ ആശ ശരത്ത്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ട് ശ്രദ്ധേയ ചിത്രങ്ങളില്‍ ആശ ശരത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'ദൃശ്യം 2'ല്‍ വീണ്ടും 'ഗീത പ്രഭാകര്‍' ആയും ആശ എത്തിയിരുന്നു. 'ദൃശ്യം 2'ന്റെ കന്നഡ റീമേക്കിലും ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചത് ആശ ശരത്ത് ആയിരുന്നു. എന്നാല്‍ പേരില്‍ മാറ്റമുണ്ടായിരുന്നു. 'രൂപ ചന്ദ്രശേഖര്‍' എന്നാണ് ഈ കഥാപാത്രത്തിന്റെ കന്നഡത്തിലെ പേര്. 'ഖെദ്ദ', 'ഇന്ദിര', 'മെഹ്ഫില്‍' എന്നിവയാണ് ആശ ശരത്തിന്റേതായി മലയാളത്തില്‍ പുറത്തെത്താനുള്ള ചിത്രങ്ങള്‍

 

Read more topics: # ആശ ശരത്ത്
asha sharath share video from sweden

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES