Latest News

മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി നടി അസിന്‍; മകളുടെ ചിത്രങ്ങള്‍ക്കൊപ്പം പങ്ക് വച്ച കുറിപ്പ് ആശംസ അറിയിച്ച് ആരാധകര്‍

Malayalilife
മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷമാക്കി നടി അസിന്‍; മകളുടെ ചിത്രങ്ങള്‍ക്കൊപ്പം പങ്ക് വച്ച കുറിപ്പ് ആശംസ അറിയിച്ച് ആരാധകര്‍

സിനിമയില്‍ നിന്നും വിട്ട് അസിന്‍ ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്. സമൂഹം മാധ്യമങ്ങളില്‍ ഒട്ടും സജീവമല്ലാത്ത നടി പലപ്പോഴും മകളുടെ വിശേഷങ്ങളാണ് ആരാധകരുമായി പങ്ക് വക്കാറുള്ളത്.  ഇപ്പോള്‍ മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് അസിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 

അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്. ഇന്ന് അവളുടെ പിറന്നാളാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് അസിന്‍ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. അറിനു പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.

ഇതിനു മുന്‍പ് ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റ് ഇവരുടെ മകളുടെ നാലാം പിറന്നാളിന്റെ അന്നായിരുന്നു. അതിനുമുമ്പ് ഇവര്‍ ഇട്ട പോസ്റ്റ് ഇവരുടെ മകളുടെ മൂന്നാം പിറന്നാളിന്റെ അന്നായിരുന്നു. സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവം ആകണമെന്നും ഉടന്‍തന്നെ സിനിമയിലേക്ക് തിരിച്ചു വരണം എന്നുമാണ് ഇപ്പോള്‍ ഇവരോട് മലയാളികള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

2017 ഒക്ടോബറിലാണ് അസിന് പെണ്‍കുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. 'ഹൗസ്ഫുള്‍ ടു' എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.


സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകഎന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തില്‍നിന്നും അസിന്‍ തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച 'അമ്മ നന്ന ഓ തമിള അമ്മായി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു

തെലുങ്കില്‍നിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിന്‍ പോയി. തമിഴിലെ ആദ്യ ചിത്രം 'എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച 'ഗജിനി' എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളില്‍ അസിന്‍ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asin Thottumkal (@simply.asin)

Read more topics: # അസിന്‍
asin shares daughter birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES