Latest News

എല്ലാം ശരിയാണ്; ഞാനും നിങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാളാണ്; വേണ്ടാന്ന് വെച്ചാല്‍ വേണ്ട!; ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കാന്‍ തയ്യാറാണ്;പക്ഷെ നേരിട്ട് ചോദിക്കണം; പുറകില്‍ നിന്ന് ചോദിക്കണ്ട;  എലിസബത്തുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ലൈവിലെത്തി ബാല പറഞ്ഞതിങ്ങനെ

Malayalilife
എല്ലാം ശരിയാണ്; ഞാനും നിങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാളാണ്; വേണ്ടാന്ന് വെച്ചാല്‍ വേണ്ട!; ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കാന്‍ തയ്യാറാണ്;പക്ഷെ നേരിട്ട് ചോദിക്കണം; പുറകില്‍ നിന്ന് ചോദിക്കണ്ട;  എലിസബത്തുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ലൈവിലെത്തി ബാല പറഞ്ഞതിങ്ങനെ

മിഴ് നടനാണെങ്കിലും കേരളത്തില്‍ ഒരുപാട് ആരാധകരുള്ള നടനാണ് ബാല. നടന്റെ അമൃത സുരേഷുമായുള്ള വിവാഹം മുതല്‍ മലയാളി പ്രേക്ഷകര്‍ക്കും ബാലയുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ഏറെ പ്രിയം തന്നെയായിരുന്നു. ഗായിക അമൃതയുമായുള്ള വിവാഹമോചനം, ബാലക്ക് മകളോടുള്ള സ്‌നേഹം, അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് ഒക്കെയും പ്രേക്ഷകരും കണ്ടതാണ്. അതുപോലെ തന്നെയാണ് ഡോ: എലിസബത്ത് ഉദയനുമായുള്ള രണ്ടാം വിവാഹവും. വിവാദങ്ങള്‍ക്കൊപ്പം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന നടന്റെ രണ്ടാം വിവാഹവും വേര്‍പിരിയലിന്റെ വക്കിലാണെന്ന വാര്‍്ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.

ഇതിനിടെ നടന്‍ ലൈവിലെത്തി പങ്ക് വച്ച കാര്യങ്ങളും ഫ്‌ളവേഴ്‌സ് ടിവിയിലെ  
സ്റ്റാര്‍ മാജിക്ക് ഷോയുടെ പ്രമോയും ചര്‍ച്ചയാവുകയാണ്. താന്‍ സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തെന്നും മനസില്‍ തോന്നിയ ചില കാര്യങ്ങള്‍ താന്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി ബാല ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ദേഷ്യത്തിന്റെ പുറത്തോ ഇമോഷനലായോ പറഞ്ഞതല്ല. എല്ലാം താന്‍ ഓര്‍ത്ത് ഓര്‍ത്ത് ചിന്തിച്ച് ചിന്തിച്ച് പറഞ്ഞതാണെന്നാണ് ബാല പറഞ്ഞത്.

ബാല ലൈവിലെത്തി പറഞ്ഞതിങ്ങനെയാണ്:
എല്ലാവര്‍ക്കും നമസ്‌കാരം, ഇത് ബാലയാണ്. ഇന്നലെ ഞാന്‍ കൊച്ചിയിലുണ്ടായിരുന്നു. ഒരു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ട് ഉണ്ടായിരുന്നു. അത് കോമഡി ഷോയാണ് പക്ഷെ എന്റെ മനസില്‍ തോന്നിയ കുറച്ചു കാര്യങ്ങള്‍ ഞാന്‍ ആ പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ദേഷ്യപ്പെട്ടോ ഇമോഷനലായോ പറഞ്ഞതല്ല,'

'ഞാന്‍ വളരെ വളരെ വളരെ ഓര്‍ത്ത്, വളരെ ചിന്തിച്ച് പറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ ചെന്നൈയിലാണ്. 15ന് ശേഷം ഞാന്‍ തിരിച്ചെത്തും. അതിനിടെ കുറെ ചോദ്യങ്ങളും എനിക്ക് പോലും അറിയാത്ത കുറെ ഉത്തരങ്ങളും ഞാന്‍ കേള്‍ക്കുന്നുണ്ട്. എല്ലാം ശരിയാണ്. ഞാനും നിങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാളാണ്. വേണ്ടാന്ന് വെച്ചാല്‍ വേണ്ട!' 'ഞാന്‍ ഇപ്പോള്‍ ചെന്നൈയില്‍ വന്നത് കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്. ചില കമ്മിറ്റ്മെന്റുകളാണ് എന്റെ സ്നേഹമാണ്. ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കാന്‍ തയ്യാറാണ്. പക്ഷെ നേരിട്ട് ചോദിക്കണം. പുറകില്‍ നിന്ന് ചോദിക്കണ്ട. എന്നായിരുന്നു ബാല പറഞ്ഞത്.

'എന്റെ സുഹൃത്താവാന്‍ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ ശത്രു ആവാന്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം' എന്ന് പറഞ്ഞ് ബാല ചിരിക്കുന്ന സ്റ്റാര്‍ മാജിക് പരിപാടിയുടെ വീഡിയോയാണ് ചര്‍ച്ചയായി മാറുന്ന മറ്റൊന്ന്.

ബാലയും എലിസബത്തും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പ്രചരിച്ചത്. സന്തോഷകരമായ കുടുംബജീവിതമാണ് തന്റേതെന്നും ബാല വ്യക്തമാക്കിയിരുന്നു. അടുത്തിടെയുള്ള പോസ്റ്റുകളില്‍ എലിസബത്തിനെ കാണാതിരുന്നതോടെയായിരുന്നു ഇരുവരും പിരിഞ്ഞോയെന്ന തരത്തിലുള്ള ചര്‍ച്ച വന്നത്. 

സോഷ്യല്‍മീഡിയയില്‍ കാണാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള എലിസബത്തിന്റെ മറുപടിയും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. 
കുറേയായി കണ്ടിട്ട്, ബാലച്ചേട്ടന് സുഖമല്ലേ, എത്ര മാസമായെന്നായിരുന്നു ഒരാള്‍ എലിസബത്തിനോട് ചോദിച്ചത്. വട്ടവട ആന്‍ഡ് മൂന്നാര്‍ എന്ന ക്യാപ്ഷനോടെയായി പങ്കുവെച്ച വീഡിയോയുടെ താഴെയായിരുന്നു ചോദ്യം. ആക്ച്വലി ഞാന്‍ പ്രഗ്‌നന്റല്ല, ചേട്ടന്റെ ഫിലിമിന്റെ ഓഫീസ് പൂജ കഴിഞ്ഞ ഫോട്ടോ ഇട്ടു. ഗുഡ് ന്യൂസ് കമിങ്ങ് സൂണ്‍ എന്ന് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. അപ്പോള്‍തൊട്ട് ന്യൂസ് വരാന്‍ തുടങ്ങിയതാണ് ഞാന്‍ പ്രഗ്‌നന്റാണെന്ന്. ആ വാര്‍ത്ത വന്നിട്ട് ഒന്നര വര്‍ഷമായെന്നുമായിരുന്നു എലിസബത്തിന്റെ മറുപടി.

bala says about life in star magic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES