Latest News

കൃത്രിമത്വമുള്ള സ്‌നേഹപ്രകടനങ്ങള്‍ ശോഭനയ്ക്ക് അറിയില്ലായിരുന്നു; നിര്‍മ്മാതാവിന് ശോഭനയോട് നീരസമുണ്ടായിരുന്നു; എന്റെ നിര്‍ബന്ധത്തിലാണ് ഏപ്രില്‍ പതിനെട്ടില്‍ ശോഭന നായികയായത്;ബാലചന്ദ്ര മേനോന്‍ പങ്ക് വച്ചത്

Malayalilife
 കൃത്രിമത്വമുള്ള സ്‌നേഹപ്രകടനങ്ങള്‍ ശോഭനയ്ക്ക് അറിയില്ലായിരുന്നു; നിര്‍മ്മാതാവിന് ശോഭനയോട് നീരസമുണ്ടായിരുന്നു; എന്റെ നിര്‍ബന്ധത്തിലാണ് ഏപ്രില്‍ പതിനെട്ടില്‍ ശോഭന നായികയായത്;ബാലചന്ദ്ര മേനോന്‍ പങ്ക് വച്ചത്

ബാലചന്ദ്ര മേനോന്‍ മലയാളത്തിന് സമ്മാനിച്ച നായികയാണ് ശോഭന. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് നായികയാണ് താരം. മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ശോഭന അനശ്വരമാക്കിയിട്ടുള്ളത്. ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ മലയാള സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ ചിത്രത്തിലേക്ക് ശോഭന എത്തിയതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍.

ശോഭന നായികയായി അഭിനയിച്ചില്ലെങ്കില്‍ 'ഏപ്രില്‍ പതിനെട്ട് ' എന്ന ചിത്രം സംവിധാനം ചെയ്യില്ലെന്ന് തനിക്ക് വാശിയുണ്ടായിരുന്നെന്നുവെന്നാണ് ബാലചന്ദ്രമേനോന്‍ പങ്ക് വച്ചത്. ഭാരത് ഭവനില്‍ ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

കൃത്രിമത്വമുള്ള സ്‌നേഹപ്രകടനങ്ങള്‍ ശോഭനയ്ക്ക് അറിയില്ലായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന് ശോഭനയോട് നീരസമുണ്ടായിരുന്നു. എന്റെ ഒറ്റ നിര്‍ബന്ധത്തിലാണ് ശോഭന നായികയായത്'- ബാലചന്ദ്ര മേനോന്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

ബാലചന്ദ്ര മേനോനെക്കുറിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ടി പി വേണുഗോപാലന്‍ രചിച്ച 'ബാലചന്ദ്രമേനോന്‍:കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍' എന്ന ഗ്രന്ഥം മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു

ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം സത്യന്‍ അദ്ധ്യക്ഷനായി. ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, എഴുത്തുകാരി റോസ് മേരി, ടി പി വേണുഗോപാലന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം യു പ്രവീണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

balachandra menon about april 18

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES