നീട്ടിയ തലമുടിയും കട്ടതാടിയുമായി മാസ് ലുക്കില്‍ മമ്മൂക്ക; വിന്റെജേ ബുള്ളറ്റിനൊപ്പമുള്ള നടന്റെ ബസൂക്ക ലുക്ക് എത്തി

Malayalilife
നീട്ടിയ തലമുടിയും കട്ടതാടിയുമായി മാസ് ലുക്കില്‍ മമ്മൂക്ക; വിന്റെജേ ബുള്ളറ്റിനൊപ്പമുള്ള നടന്റെ ബസൂക്ക ലുക്ക് എത്തി

മ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക'. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കകയാണ്.

ഏറ്റം നൂതനമായ ഒരു പ്രമേയമായ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് 'ബസൂക്ക'യുടെ അവതരണം എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.


'ബസൂക്ക' സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സഹനിര്‍മാതാവ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് ഷെറിന്‍ സ്റ്റാന്‍ലി, രാജീവ് പെരുമ്പാവൂര്‍. സഹനിര്‍മാതാവ് സഹില്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ സൂരജ് കുമാര്‍,

മലയാളത്തില്‍ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് മമ്മൂട്ടിയെ നായകനാക്കി 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡീനോ ഡെന്നിസ്. കൊച്ചി, കോയമ്പത്തൂര്‍, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. നിമേഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കലാസംവിധാനം അനിസ് നാടോടി, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സുജിത് സുരേഷ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് മമ്മൂട്ടിയുടെ 'ബസൂക്ക'യുടെ മറ്റ് പ്രവര്‍ത്തകര്‍.

 

bazooka first look out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES