Latest News

പോണി ടെയില്‍ മുടിക്കെട്ടും കൂളിങ് ഗ്ലാസും ധരിച്ച് മമ്മൂക്കയുടെ മാസ് ലുക്ക്;  ബസൂക്ക' സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടു

Malayalilife
പോണി ടെയില്‍ മുടിക്കെട്ടും കൂളിങ് ഗ്ലാസും ധരിച്ച് മമ്മൂക്കയുടെ മാസ് ലുക്ക്;  ബസൂക്ക' സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടു

മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലര്‍ ചിത്രം 'ബസൂക്ക'യുടെ സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ സെക്കന്‍ഡ് ലുക്കും പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് കൂടുതല്‍ അപ്‌ഡേപ്പുകള്‍ വരും ദിവസങ്ങളിലായി അറിയിക്കും. 

സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ തെന്നിന്ത്യന്‍ നടനും സംവിധായകനുമായ ഗൗതം മേനോന്‍ സുപ്രധാന വേഷത്തിലെത്തുന്നു.

മലയാളത്തില്‍ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്.

'കാപ്പ'യുടെ വന്‍ വിജയത്തിന് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രമാണ് 'ബസൂക്ക'. റിലീസിനൊരുങ്ങി നില്‍ക്കുന്ന ടൊവിനോ ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഈ കൂട്ടുകെട്ടില്‍ ഒരുക്കുന്ന സിനിമയാണ്. പിആര്‍ഒ: ശബരി.

Read more topics: # ബസൂക്ക'
bazooka second look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES