Latest News

എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം പറയും; നീ ആരാണെന്നു എനിക്കും നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം; നവിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഭാവന കുറിച്ചത് 

Malayalilife
 എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം പറയും; നീ ആരാണെന്നു എനിക്കും നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം; നവിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഭാവന കുറിച്ചത് 

ലയാളികളുടെ പ്രിയ താരമാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാണ്. തെലുങ്ക്, കന്നട, തമിഴ് സിനിമകളില്‍ താരം തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഒരിടവേളക്ക് ശേഷം മലയാളത്തിലേക്കും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അടുത്തിടെ വസ്ത്രധാരണത്തിന്റെ പേരില്‍ നടി ഏറെ വിമര്‍ശനം നേരിടേണ്ടി വരുകയും അതനെതിരെ നടി തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ  ഭര്‍ത്താവ് നവീനെ കുറിച്ച് ഭാവന കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോള്‍, നീ ആരാണെന്ന് എനിക്കറിയാം. നിങ്ങള്‍ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും അറിയാം. അത് പോരെ? അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറയുന്നു. 'അതെ എനിക്ക് വേണ്ടത് അതാണ്' എന്നാല്‍ ഭാവന സമൂഹ മാധ്യമത്തില്‍ കുറിച്ചത്. 

നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചു. നിരവധി പേരാണ് ഭാവനയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍ ആണ് ചെന്നുപെട്ടത്. നിങ്ങള്‍ ഒരു മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ്. എന്നിങ്ങനെയാണ് കമന്റ്.

2018 ജനുവരി 22 നായിരുന്നു കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ 'റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ഇപ്പോള്‍ ഇരുവരും ബാംഗ്ലൂരില്‍ സ്ഥിരതാമസം ആക്കിയിരിക്കുകയാണ്.

 

Read more topics: # ഭാവന
bhavana instagram post about her husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES