Latest News

നൈസായിട്ട് മമ്മൂട്ടിയുടെ പോക്കറ്റടിക്കാൻ ശ്രമിച്ച് ചാക്കോച്ചൻ; നോക്കി പേടിപ്പിച്ച് മമ്മൂക്ക; ഫാൻ ബോയ് മൊമെന്റ് എന്ന ക്യാപ്ഷനോടെ കുഞ്ചാക്കോ ബോബൻ പങ്ക വച്ച ചിത്രം വൈറൽ

Malayalilife
നൈസായിട്ട് മമ്മൂട്ടിയുടെ പോക്കറ്റടിക്കാൻ ശ്രമിച്ച് ചാക്കോച്ചൻ; നോക്കി പേടിപ്പിച്ച് മമ്മൂക്ക; ഫാൻ ബോയ് മൊമെന്റ് എന്ന ക്യാപ്ഷനോടെ കുഞ്ചാക്കോ ബോബൻ പങ്ക വച്ച ചിത്രം വൈറൽ

മഴവിൽ മനോരമ ആദ്യമായി സംഘടിപ്പിച്ച എന്റർടൈന്മെന്റ്‌സ് അവാർഡ് വേദി താരനിബിഡമായിരുന്നു. രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും ആയിരുന്നു മുഖ്യ അവതാരകരായി എത്തിയ ഷോയിൽ മോഹൻലാൽ, മമ്മൂട്ടി,ഇന്നസെന്റ് പൃഥിരാജ്, ടോവിനോ തുടങ്ങിയ അനേകം താരങ്ങളാണ് അണിനിരന്നത്. മാത്രമല്ല ആദ്യമായിട്ടാണ് കുഞ്ചാക്കോ ബോബൻ ഒരു പരിപാടിയുടെ അവതാരകനായി എത്തുന്നതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇപ്പോളിതാ പരിപാടിക്കിടെ പകർത്തിയ ഒരു ഫോട്ടോ കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയുണ്ടായി.

വേദിയിൽ മമ്മൂട്ടിക്കൊപ്പമെത്തിയപ്പോൾ നൈസായിട്ടൊന്ന് പോക്കറ്റടിക്കാൻ നോക്കിയെന്നാണ് കുഞ്ചാക്കോ ചിത്രം പങ്കുവച്ച് ഫേസ്‌ബുക്കിൽ കുറിച്ചത്. പോക്കറ്റടിക്കാൻ ശ്രമിച്ചപ്പോൾ നോക്കി പേടിപ്പിക്കുന്ന മെഗാ സ്റ്റാർ എന്നും കുഞ്ചാക്കോ കുറിച്ചു.

ഇതൊരു ഫാൻ ബോയ് മൊമന്റ് എന്ന് കുറിച്ചുകൊണ്ടാണ് ചാക്കോച്ചന് ചിത്രം പങ്കുവച്ചത്. മണിക്കൂറുകൾ കൊണ്ട് ചിത്രം വൈറലായിട്ടുണ്ട്. ഇതുവരെ മുപ്പതിനായിരത്തോളം പേരാണ് ചിത്രത്തിന് ലൈക്ക് നൽകിയിരിക്കുന്നത്. കമന്റുകളാണെങ്കിൽ ഏറെ രസകരമാണ്.

മലയാള സിനിമയിൽ പ്രായം പുറകോട്ട് പോയി കൊണ്ടിരിക്കുന്ന കാര്യത്തിൽ, മമ്മൂക്ക പ്രിൻസിപ്പലും ചാക്കോച്ചൻ ലക്ചർറും ആണെന്ന് തുടങ്ങുന്ന കമന്റുകൾ ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. മമ്മൂക്കയുടെ പോക്കറ്റിൽ നിന്നും കൂളിങ് ഗ്ലാസ് അടിച്ചു മാറ്റാനുള്ള പരിപാടിയാണ് ചാക്കോച്ചന്റേതെന്നും, ഗ്ലാമറിന്റെ രഹസ്യ കൂട്ട് കുറിച്ചിട്ട കുറിപ്പ് ഇക്കയുടെ പോക്കറ്റിൽ നിന്നും ചോക്ലേറ്റ് പയ്യൻ കട്ടെടുക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെ കമന്റുകളുണ്ട്.

കഴിഞ്ഞ ദിവസം സമാനമായൊരു സെൽഫ് ട്രോൾ ചിത്രം രമേഷ് പിഷാരടിയും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും ഇടയിൽപ്പെട്ട പിഷാരടിയുടെ ചിത്രം ട്രോളാക്കി മാറ്റിയ? ആരാധകരെ അനുമോദിച്ചു കൊണ്ടായിരുന്നു പിഷാരടിയുടെ പോസ്റ്റ്.

ഇതേ അവാർഡ് ചടങ്ങിൽ നിന്നുള്ള മറ്റൊരു ചിത്രം ഇന്നലെ രാത്രി മമ്മൂട്ടിയും പങ്കുവച്ചിരുന്നു. മോഹൻലാലിനും മമ്മൂട്ടിയും യേശുദാസും ഒപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മൂന്നു ഇതിഹാസങ്ങൾ ഒരേ ഫ്രെയിമിൽ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. 16 ദേശീയ അവാർഡുകളുടെ വാല്യു ഉള്ള ചിത്രമെന്നും വിശേഷണങ്ങൾ ഉണ്ട്.

chakochan and mammoka funny moment mazhavil award night

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES