മലയാളി അല്ലെങ്കിലും നിരവധി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ദീപ്തി സതി.നീന എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് ദീപ്തി സതി മലയാള സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. പിന്നീട് മമ്മൂട്ടി, പൃഥിരാജ് എന്നീ താരങ്ങളുടെ നായികമായി ഒട്ടേറെ ചിത്രങ്ങള്‍ ദീപ്തി സതി അഭിനയിച്ചു.ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മി ടുവിനെ കുറിച്ചും സ്ത്രീകള്‍ സിനിമയില്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചൊക്കെ താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ദീപ്തി സതിയുടെ വാക്കുകളിലേക്ക്...
എന്താണ് മി ടൂവെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയണമെന്നും നടി പറഞ്ഞു. മി ടൂ ആളുകള്‍ മിസ് യൂസ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് അങ്ങനെ ഇതുവരെ തോന്നിട്ടില്ലെന്നാണ് നടി മറുപടി പറഞ്ഞത്.
പുരുഷന്‍ സ്ത്രീയോട് മോശമായി പെരുമാറിയാലും സ്ത്രീ പുരുഷനോട് മോശമായി പെരുമാറിയാലും അത് തുറന്ന് പറയുന്നത് തന്നെയാണ് നല്ലത്. കാരണം അത് എത്ര പേര്‍ക്ക് സഹായമാവുമെന്ന് നമുക്ക് അറിയില്ല. അങ്ങനെ ആണ്‍ പെണ്‍ വ്യത്യാസം ഈ കാര്യത്തില്‍ എനിക്ക് തോന്നിയിട്ടില്ല.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയൊക്കെ എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താന്‍ പറ്റിയ നല്ല സ്പേസ് അണ്. സെലിബ്രിറ്റി ആണോ സാധാരണക്കാരാനാണോ എന്നത് ഒരു കാര്യമേ അല്ല. മി ടൂ ആണോ മി ടൂ അല്ലേ എന്നത് അത്ര ഇംപോര്‍ട്ടന്റ് അല്ല സത്യത്തില്‍ വിക്ടിം കാര്‍ഡ് കാണിക്കുന്നവരും നമ്മുടെ ലോകത്തുണ്ട്. ആരാണ് സത്യം പറയുന്നത് ആരാണ് കള്ളം പറയുന്നതെന്ന് മനസിലാക്കാന്‍ പറ്റില്ല. സത്യം ഏതായാലും പുറത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം നമുക്ക് ഒന്നും അറിയില്ല. ആളുകള്‍ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് അറിയില്ലെന്നും' ദീപ്തി കൂട്ടിച്ചേര്‍ത്തു.