Latest News

ശബരി മല ദര്‍ശനത്തിനായി മല ചവട്ടി ദീലിപ്;പ്രത്യേക പൂജകളും വഴിപാടുകളും നടത്തി മടക്കം

Malayalilife
ശബരി മല ദര്‍ശനത്തിനായി മല ചവട്ടി ദീലിപ്;പ്രത്യേക പൂജകളും വഴിപാടുകളും നടത്തി മടക്കം

ശബരിമല ദര്‍ശനം മുടക്കാതെ നടന്‍ ദിലീപ് . ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദിലീപ് മലചവിട്ടുന്നത്. ജനക്കൂട്ടത്തിനിടയില്‍ ഒരാളായി അയ്യനെ തൊഴുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തിയ താരവും സംഘവും ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ തങ്ങി. പിന്നീട് വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദര്‍ശനത്തിനെത്തിയത്.കഴിഞ്ഞ ഏപ്രിലിലും ദിലീപ് ശബരിമലയില്‍ എത്തിയിരുന്നു.
മാളികപ്പുറത്തും ദിലീപ് ദര്‍ശനം നടത്തുകയും പ്രത്യേക പൂജകളും വഴിപാടുകളും കഴിക്കുകയും ചെയ്തു.മേല്‍ശാന്തി, തന്ത്രി എന്നിവരെ അടക്കം കണ്ട ശേഷമാണ് താരം മല ഇറങ്ങിയത്. സുഹൃത്ത് ശരത്തും ദിലീപിനൊപ്പമുണ്ടായിരുന്നു.അതേസമയം, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന 'ബാന്ദ്ര'യാണ് ദിലീപിന്റെ ഏറ്റവും പുതിയ സിനിമ.ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിലീപിന്റെ 147-ാം സിനിമയാണിത്. 'രാമലീല'യ്ക്ക് ശേഷം അരുണ്‍ ഗോപി-ദിലീപ് കോംമ്പോയില്‍ എത്തുന്ന ചിത്രം കൂടിയാണിത്. റാഫി സംവിധാനം ചെയ്യുന്ന 'വോയ്സ് ഓഫ് സത്യനാഥന്‍' ആണ് റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം.

'പറക്കും പപ്പന്‍' ആണ് ദിലീപിന്റെതായി ഒരുങ്ങുന്ന മറ്റൊരു സിനിമ. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം വിയാന്‍ വിഷ്ണു ആണ് സംവിധാനം ചെയ്യുന്നത്. 'ഖലാസി', 'ഓണ്‍ എയര്‍ ഏപ്പന്‍' എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Read more topics: # ദിലീപ്
dileepdarshan at sabarimala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES