Latest News

ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍;കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ മനസ്സില്‍ നിന്ന് വേദനയോടെ ആ പേര് വെട്ടും; നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടത്തിയ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും വന്നില്ല;  മമ്മൂട്ടിയും ഇന്നസെന്റും പ്രസ് റിലിസ് ഇറക്കിയാല്‍ പോരെയെന്നാണ് ചോദിച്ചത്; സംവിധായകന്‍ രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍;കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ മനസ്സില്‍ നിന്ന് വേദനയോടെ ആ പേര് വെട്ടും; നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടത്തിയ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും വന്നില്ല;  മമ്മൂട്ടിയും ഇന്നസെന്റും പ്രസ് റിലിസ് ഇറക്കിയാല്‍ പോരെയെന്നാണ് ചോദിച്ചത്; സംവിധായകന്‍ രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

ടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറിച്ച് പ്രതികരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായി രഞ്ജിത്ത് . കേസില്‍ ദിലീപ് കുറ്റവാളിയാണെന്ന് കോടതി വിധിച്ചാല്‍ മനസില്‍ നിന്ന് ഏറെ പ്രയാസത്തോടെ ദിലീപിനെ വേദനയോടെ വെട്ടുമെന്നും ഇപ്പോള്‍ അത് ചെയ്യില്ലെന്നും രഞ്ജിത്ത് പറഞ്ഞു. മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തില്‍ വിളിച്ചിട്ടും ആഷിഖ് അബുവും റിമ കല്ലിങ്കലും പങ്കെടുത്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു. അങ്ങനെയൊരു യോഗം നടത്തി പബ്ലിക്കിന്റെ മുന്നിലേക്കിറങ്ങി പിന്തുണ പ്രഖ്യാപിക്കാന്‍ താനാണ് മമ്മൂട്ടിയോടും ഇന്നസെന്റിനോടും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ സംഭവം നടന്നപ്പോള്‍ ഞാന്‍ അമ്മയുടെ നേതാക്കളായ മമ്മൂട്ടിയോടും ഇന്നസെന്റിനോടും പബ്ലിക്കിന്റെ മുന്നിലേക്ക് ഇറങ്ങി നിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. ഇവരെന്നോട് ചോദിച്ചത് പ്രസ് റിലീസ് കൊടുത്താല്‍ പോരേ എന്നാണ്. പ്രസ് റിലീസൊക്കെ കീറി എറിഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലേക്ക് ഞാനും രഞ്ജി പണിക്കരും ചേര്‍ന്ന് വിളിച്ചുവരുത്തിയതാണ് എല്ലാവരേയും.

അതിനകത്ത് മറ്റൊരു നടിയായ പെണ്‍കുട്ടി പറഞ്ഞത്, ഇതില്‍ ഗൂഢാലോചനയുണ്ടെന്നാണ്. അന്ന് ഞാന്‍ ആദ്യം വിളിച്ചവരുടെ കൂട്ടത്തില്‍പ്പെട്ടവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും ഉള്‍പ്പടെയുള്ളവര്‍ ഉണ്ടായിരുന്നു. പക്ഷേ അവരെന്തോ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതില്‍ കൂടുതല്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാനൊന്നും തനിക്ക് വയ്യെന്നും രഞ്ജിത്ത് പറഞ്ഞു.

ഫിയോക് വേദിയില്‍ ദിലീപിനെ കണ്ടത് അപ്രതീക്ഷിതമായാണ്. ദിലീപ് സംഘടനാ ചെയര്‍മാന്‍ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും ഫിയോക്കിന്റെ സ്വീകരണ ചാടങ്ങില്‍ പങ്കെടുക്കുമായിരുന്നു എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

അതിജീവിതയ്ക്കൊപ്പമാണോ എന്ന ചോദ്യത്തിന്, അതിജീവിതകളായ എല്ലാവര്‍ക്കും ഒപ്പമാണെന്ന് രഞ്ജിത്ത് പറഞ്ഞു. അതേസമയം, ദിലീപിനൊപ്പമാണ് എന്ന നിലപാടല്ല രഞ്ജിത്ത് സ്വീകരിച്ചത്. മറിച്ച് ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ് എന്നാണ്. നേരത്തെ ഫിലിം ചേംബര്‍ പരിപാടിയില്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കൂടാതെ രഞ്ജിത്ത് ദിലീപിനെ ജയിലില്‍ പോയി കണ്ട സംഭവവും കഴിഞ്ഞ ഐ എഫ് എഫ് കെ സമയത്ത് ചര്‍ച്ചയായിരുന്നു.

director ranjith Says about dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES