ചെന്നൈയില്‍ മകളുടെ ഫ്‌ളാറ്റിനരികെ പുത്തന്‍ വീട്; കാഴ്ച്ചയില്‍ വളരെ ആരോഗ്യവാന്‍; ഇന്നലെ രാത്രി വരെ കളിച്ച് ചിരിച്ച് നടന്നയാള്‍; ബിസിനസും തുടങ്ങിയിരിക്കെ കാവ്യയുടെ അച്ഛന് സംഭവിച്ചത്; അതിവേഗമെത്തിയ മരണത്തില്‍ തളര്‍ന്ന് ശ്യാമള

Malayalilife
ചെന്നൈയില്‍ മകളുടെ ഫ്‌ളാറ്റിനരികെ പുത്തന്‍ വീട്; കാഴ്ച്ചയില്‍ വളരെ ആരോഗ്യവാന്‍; ഇന്നലെ രാത്രി വരെ കളിച്ച് ചിരിച്ച് നടന്നയാള്‍; ബിസിനസും തുടങ്ങിയിരിക്കെ കാവ്യയുടെ അച്ഛന് സംഭവിച്ചത്; അതിവേഗമെത്തിയ മരണത്തില്‍ തളര്‍ന്ന് ശ്യാമള

കുട്ടിക്കാലും മുതലേ എല്ലാ കാര്യത്തിനും കാവ്യയുടെ കൂടെ നിന്ന വ്യക്തിയായിരുന്നു താരത്തിന്റെ അച്ഛന്‍ പി മാധവന്‍. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു മരണം സംഭവിക്കുന്നത്. കാവ്യക്കും കൊച്ചുമകള്‍ക്കും ഒപ്പം താമസിക്കാനാണ് അദ്ദേഹം ചെന്നൈയിലേക്ക് താമസം മാറ്റിയത്. കാവ്യയുടെ ഫ്ളാറ്റിനരികെ പുത്തന്‍ വീടും അദ്ദേഹം വെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണം ഇപ്പോള്‍ തീരാ നോവായി മാറിയിരിക്കുകയാണ്. കൊച്ചിയില്‍ മകള്‍ പണിത് നല്‍കിയ വീട്ടില്‍ നിന്നും അദ്ദേഹം മകള്‍ക്കൊപ്പം ചെന്നൈയിലേക്ക് മാറിയത് ദിലീപിന്റെ ബിസിനസായ ദേ പുട്ട് എന്ന കടയുടെ ചുമതലകൂടി വഹിക്കാന്‍ വേണ്ടിയായിരുന്നു.

അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ഭാര്യ ശ്യാമള അടക്കം എല്ലാവരും. ഇന്നി െരാത്രി വരെ കളിച്ച് ചിരിച്ച് നടന്നിരുന്ന ആളായിരുന്നു മാധവന്‍. പെട്ടെന്നാണ് മരണം സംഭവിക്കുന്നത്. യാതൊരു ആരോഗ്യ പ്രശ്നങ്ങളും മാധവന് ഉണ്ടായിരുന്നില്ല. രാത്രിയില്‍ അദ്ദേഹത്തിന് ഒരു നെഞ്ചുവേദന ഉണ്ടായതും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാല്‍ മരിക്കുകയായിരുന്നു. കാഴ്ച്ചയില്‍ വളരെ ആരോഗ്യവാന്‍ ആയിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതം ആണ് മരണത്തിലേക്ക് നയിച്ചത്.

പെട്ടെന്ന് ഉണ്ടായ ഭര്‍ത്താവിന്റെ മരണത്തില്‍ തളര്‍ന്നിരിക്കുകയാണ് കാവ്യയുടെ അമ്മ ശ്യാമള. പെട്ടെന്ന് സംഭവിച്ച ഭര്‍ത്താവിന്റെ മരണത്തില്‍ പൂര്‍ണമായും തളര്‍ന്നിരിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു ആ േവര്‍പാട്. വൈകിട്ട് സന്തോഷത്തോടെയിരുന്ന് സംസാരിച്ച ഭര്‍ത്താവിന് കുറച്ചുസമയത്തിന് ശേഷം ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ശ്യാമള ചിന്തിച്ചുപോലുമില്ല. എല്ലാം ഒരു നിമിഷം കൊണ്ടാണ് മാറിയത്. ജീവിതത്തില്‍ എല്ലാത്തിനും കൂടെ ഉണ്ടായിരുന്ന ആള്‍ പെട്ടെന്ന് ഇല്ലാതാകുമെന്ന് അവരും വിചാരിച്ച് കാണില്ല.

ചെന്നൈയില്‍ സ്ഥിരതാമസം ആക്കിയ കാവ്യക്ക് ഒപ്പം ഏറെ നാളായി അച്ഛന്‍ മാധവനും അമ്മ ശ്യാമളയും ഉണ്ടായിരുന്നു. ചെന്നൈയിലെ മലയാളി സമാജം പരിപാടികളിലും മറ്റു വേദികളില്‍ ഒക്കെ കാവ്യയെ അനുഗമിച്ചും അല്ലാതെയും മാധവന്‍ സജീവ സാന്നിധ്യം ആയിരുന്നു. കൊച്ചിയില്‍ ആണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പുലര്‍ച്ചെ തന്നെ ചെന്നൈയില്‍ നിന്നും നാട്ടിലേക്ക് ഫ്‌ളൈറ്റ് മാര്‍ഗം കുടുംബം യാത്ര തിരിച്ചു. ഓസ്‌ട്രേലിയയില്‍ ഉള്ള കാവ്യയുടെ ചേട്ടനും കുടുംബവും എത്തിയ ശേഷം ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

കലോത്സവ വേദികളില്‍ എല്ലാം നിറസാന്നിധ്യം ആയിരുന്നു മാധവനും. കാവ്യയുടെ കലാപരമായ കഴിവുകളെ എല്ലാം വളര്‍ത്തി എടുക്കാനും മലയാള സിനിമാ ലോകത്തില്‍ നായിക ആക്കി വളര്‍ത്താനും അച്ഛന്‍ വഹിച്ച പങ്ക് ചെറുതല്ല. ഊണും ഉറക്കവും ഇല്ലാതെ അച്ഛനും അമ്മയും കഷ്ടപെട്ടതിന്റെ ഫലമാണ് ഇന്നത്തെ കാവ്യ. അവര്‍ ഫകലോത്സവ വേദികളില്‍ ഇറക്കാന്‍ ആയി കഷ്ടപ്പെട്ട നാളുകള്‍ ഇന്നും ഓര്‍മ്മയുണ്ട്. നൃത്തവേദികളില്‍ കൊണ്ട് പോകാന്‍ കാവ്യക്കോള്‍ ആകാംക്ഷ അച്ഛനായിരുന്നു. അച്ഛന്റെ കടയുടെ മുന്പിലൂടെയാണ് കാവ്യ എന്നും സ്‌കൂളിലേക്ക് പോവുക. സ്‌കൂള്‍ എത്തും വരെയും അച്ഛന്റെ കണ്ണുകള്‍ കാവ്യക്ക് ഒപ്പം തന്നെ ഉണ്ടാകും.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ എല്ലാം അച്ഛന്‍ ആയിരുന്നു കാവ്യക്ക് ഒപ്പം. നീലേശ്വരത്തുനിന്നും കൊച്ചിയിലേക്ക് കുടുംബം പറിച്ചുനട്ടപ്പോഴും മകള്‍ക്ക് ഒപ്പം മാധവനും ഉണ്ടായിരുന്നു. ഉയര്‍ച്ച താഴ്ചകള്‍ പലതും വന്നപ്പോള്‍ മകള്‍ക്കൊപ്പം ചേര്‍ന്നുനിന്നു. ഗോസിപ്പുകോളങ്ങളില്‍ വരുന്ന വാര്‍ത്തകളോട് മിക്കപ്പോഴും കാവ്യക്ക് വേണ്ടി സംസാരിച്ചതും അദ്ദേഹമാണ്.

kavya madhavan father madhavan death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES