Latest News

എനിക്കെന്റെ ജീവിതത്തിലെ ആറ് മാസങ്ങളാണ് നഷ്ടമായത;  കാരണം എനിക്കൊന്നും ഓര്‍മ്മയില്ല; അപകടം നഷ്ടമാക്കിയ തന്റെ ഓര്‍മശക്തിയെക്കുറിച്ച് നടി ദിഷ പട്ടാണി 

Malayalilife
എനിക്കെന്റെ ജീവിതത്തിലെ ആറ് മാസങ്ങളാണ് നഷ്ടമായത;  കാരണം എനിക്കൊന്നും ഓര്‍മ്മയില്ല; അപകടം നഷ്ടമാക്കിയ തന്റെ ഓര്‍മശക്തിയെക്കുറിച്ച് നടി ദിഷ പട്ടാണി 

ബോളിവുഡിലെ തിരസുന്ദരിയാണ് ദിഷ പട്ടാണി. അഭിനയത്തില്‍ മാത്രമല്ല ജിംനാസ്റ്റിക്‌സിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏറെ അപകടസാധ്യതയുള്ള പരിശീലനത്തിനിടയില്‍ ഗുരുതരമായ ഒരു അപകടം ദിഷയ്ക്കും സംഭവിച്ചിട്ടുണ്ട്. ആറ് മാസക്കാലം തന്റെ ഓര്‍മ ഇല്ലാതാക്കിയ ആ അപകടത്തെക്കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. മിഡ് ഡേയുമായുള്ള അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.ജിംനാസ്റ്റിക് പരിശീലനത്തിനിടയില്‍ കോണ്‍ക്രീറ്റ് തറയില്‍ തലയിടിച്ചാണ് ആറ് മാസത്തോളം ദിഷയുടെ ഓര്‍മ നഷ്ടമായത്

'മാര്‍ഷ്യല്‍ ആര്‍ട്‌സ് ജിംനാസ്റ്റിക്സിനെ വെച്ചു നോക്കുമ്പോള്‍ താരതമ്യേനെ എളുപ്പമാണ്. പക്ഷെ ജിംനാസ്റ്റിക്‌സിന് സ്ഥിരതയും ധൈര്യവും ആവശ്യമാണ്. ഇന്ന് ഞാന്‍ എത്തി നില്‍ക്കുന്നിടത്തേക്ക് എത്തിപ്പെടാന്‍ എനിക്കേറെ സമയം എടുക്കേണ്ടി വന്നിട്ടുണ്ട്'.

ദിഷ പറയുന്നു.അപകടത്തെക്കുറിച്ച് ദിഷയുടെ വാക്കുകള്‍ ഇങ്ങനെ.. 'എനിക്കെന്റെ ജീവിതത്തിലെ ആറ് മാസങ്ങളാണ് നഷ്ടമായത് കാരണം എനിക്കൊന്നും ഓര്‍മ്മയില്ല എന്നത് തന്നെ.ആദിത്യ റോയ് കപൂറിനൊപ്പം മലംഗ് എന്ന ചിത്രത്തിലാണ് ദിഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Read more topics: # disha patani about her accident
disha patani about her accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES