Latest News

ഞാനിവിടെ താടി കറുപ്പിക്കാന്‍ തുടങ്ങി; ഒരു വയസനായി കൊണ്ടിരിക്കുകയാണ്; ഇങ്ങനെ പോവുകയാണെങ്കില്‍ മൂപ്പരുടെ വാപ്പ ആയി അഭിനയിക്കേണ്ടി വരും; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

Malayalilife
 ഞാനിവിടെ താടി കറുപ്പിക്കാന്‍ തുടങ്ങി; ഒരു വയസനായി കൊണ്ടിരിക്കുകയാണ്; ഇങ്ങനെ പോവുകയാണെങ്കില്‍ മൂപ്പരുടെ വാപ്പ ആയി അഭിനയിക്കേണ്ടി വരും; തുറന്ന് പറഞ്ഞ്  ദുല്‍ഖര്‍ സല്‍മാന്‍

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടൻ ദുൽഖർ സൽമാൻ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും താരം തിളങ്ങുകയും ചെയ്‌തു. മമ്മൂട്ടിക്കൊപ്പമുള്ള സിനിമ എന്നാണ് എന്നത് താരത്തോട് ആരാധകർ ചോദിക്കുന്നുമുണ്ട്. നിരവധി അഭിമുഖങ്ങളില്‍ താരം ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ  ഇങ്ങനെ പോവുകയാണെങ്കില്‍ താന്‍ മമ്മൂട്ടിയുടെ വാപ്പ ആയി അഭിനയിക്കേണ്ടി വരും എന്നാണ് ദുല്‍ഖര്‍ പറയുന്നത്. വാപ്പയും താനും ഒരുമിച്ചൊരു സിനിമ അത്ര വിദൂരമായ സ്വപ്നമൊന്നുമല്ല. അത് നടക്കും. താനിവിടെ താടി കറുപ്പിക്കാന്‍ മസ്‌കാരയൊക്കെ ഇടാന്‍ തുടങ്ങി.

താടിയില്‍ ഇടക്കിടക്ക് പിടിക്കുന്നതു കൊണ്ട് മസ്‌കാര പറ്റി തന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. താന്‍ അങ്ങനെ ഒരു വയസനായി കൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ താന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ. വാപ്പയുടെ ഒരു ഫാന്‍ എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്.

പക്ഷെ, അത് നടക്കണമെങ്കില്‍ അദ്ദേഹം കൂടി വിചാരിക്കണം. ഫൈനല്‍ തീരുമാനം വാപ്പയുടേത് തന്നെയായിരിക്കും. പിന്നെ, തങ്ങള്‍ പല കാര്യങ്ങളിലും വ്യത്യസ്തരായി നിന്നതു കൊണ്ടാണ് താന്‍ ഇന്ന് എന്താണോ അതായി തീര്‍ന്നത്. വാപ്പയും ആ അകലം കാത്തു സൂക്ഷിച്ചിട്ടുണ്ട്.

dulqar salmaan words about father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES